Thursday, April 23, 2026
Thursday, April 23, 2026
Home » വെള്ളിയാഴ്ചകളിൽ ഗജലക്ഷ്മി പൂജ നടത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കും

വെള്ളിയാഴ്ചകളിൽ ഗജലക്ഷ്മി പൂജ നടത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കും

by മംഗളഗൗരി
0 comments

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ലക്ഷ്മിദേവിയെയും രണ്ട് ആനകളെയും ചിത്രീകരിച്ചിട്ടുള്ള പരമ്പരാഗത ദീപമാണ് ഗജലക്ഷ്മി വിളക്ക്. തെക്കേ ഇന്ത്യയിലെ വീടുകളിൽ പൂജയ്ക്കായി സാധാരണയായി ഉപയോഗിക്കുന്ന ഈ വിളക്ക് ലക്ഷ്മി വിളക്ക് എന്ന് അറിയപ്പെടുന്നു. ധാരാളം സവിശേഷതകൾ ഗജലക്ഷ്മി വിളക്കിന് പറയുന്നുണ്ട്.

രൂപകൽപ്പന സവിശേഷം
ഒരു താമരപ്പൂവിൽ ഇരിക്കുന്ന ലക്ഷ്മി ദേവിയുടെ ഇരുവശത്തുമായി രണ്ട് ഗജങ്ങൾ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന രീതിയിലാണ് ഇത് നിർമ്മിക്കുന്നത്. ആനകൾ ദേവിക്ക് അഭിഷേകം നടത്തുന്നതിന്റെ പ്രതീകമായി ഇതിനെ വിശേഷിപ്പിക്കാം. പിച്ചള അഥവാ ബ്രാസ്സ് അല്ലെങ്കിൽ ഓടിലാണ് ഈ വിളക്കുകൾ നിർമ്മിക്കുന്നത്. ഗൃഹത്തിലും വ്യാപാര സ്ഥാപനങ്ങളിലും ഐശ്വര്യത്തിനായി ഇത് നിത്യേന രാവിലെയും വൈകുന്നേരവും കത്തിക്കുന്നു. വീടിന് അകത്തളങ്ങളിൽ അലങ്കാരമായും ഉപയോഗിക്കാറുണ്ട്. പീഠത്തിലോ തളികയിലോ വച്ച് തെളിക്കുകയാണ് പതിവ്.

സമ്പത്ത്, ഭാഗ്യം സമ്മാനിക്കും
ഗജലക്ഷ്മി രൂപം സമ്പത്ത്, ഭാഗ്യം, രാജകീയ പ്രതാപം എന്നിവയെ സൂചിപ്പിക്കുന്നു. നെഗറ്റീവ് എനർജി അകറ്റാനും പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാനും ഗജലക്ഷ്മി വിളക്ക് കത്തിക്കുന്നത് വഴി സാധിക്കുമെന്ന് വിശ്വസിക്കുന്നു. ഇത് തെളിക്കുന്നതിനും ഉപാസിക്കുന്നതിനും ചില പ്രത്യേക നിഷ്ഠകളുണ്ട്. ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കാൻ ഇവിടെ പറയുന്ന പൂജാവിധികൾ പിന്തുടരുന്നത് നല്ലതാണ്.

നിലത്ത് വയ്ക്കരുത്
ഗജലക്ഷ്മി വിളക്ക് ഒരിക്കലും വെറും നിലത്ത് വയ്ക്കരുത്. ഒരു പീഠത്തിലോ, താലത്തിലോ അല്ലെങ്കിൽ വാഴയിലയിലോ വയ്ക്കണം. കുറച്ച് അരി വിതറിയ ശേഷം അതിനു മുകളിൽ വയ്ക്കുന്നത് ഏറ്റവും നല്ലത്. ഈ വിളക്കിന്റെ തിരി കിഴക്ക് അല്ലെങ്കിൽ, വടക്ക് ദിക്കിലേക്ക് ദർശനമായി
വരുന്ന രീതിയിൽ തെളിക്കണം. കിഴക്ക് ദർശനമായി തെളിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. വടക്ക് ദർശനമായി  കത്തിക്കുന്നത് ഐശ്വര്യത്തിനാണ്. തെക്ക് ദിശയിലേക്ക് ദീപം തെളിയിക്കുന്നത് ഒഴിവാക്കണം.

ദീപം തെളിക്കേണ്ട രീതി
രാവിലെ 4 മണി മുതൽ 10 വരെയോ,  സന്ധ്യയ്ക്ക് 6 മണി മുതൽ 7:30 വരെയോ  വിളക്ക് തെളിയിക്കുന്നത് ഏറ്റവും ശുഭകരം. ശുദ്ധമായ പശുവിൻ നെയ്യ് ഇതിന് ഉപയോഗിക്കുന്നത് ഏറ്റവും ഉത്തമം. അല്ലാത്തപക്ഷം എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. കടല എണ്ണയോ സൂര്യകാന്തി എണ്ണയോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കോട്ടൺതിരിയാണ് സാധാരണ ഉപയോഗിക്കുക. രണ്ട് തിരികൾ ചേർത്ത് ഇടുന്നത് ധനലാഭം നേടാൻ സഹായിക്കും. മഞ്ഞ നിറത്തിലെ തിരി ഉപയോഗിക്കുന്നത് മാനസിക സമാധാനത്തിന് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിളക്ക് തെളിക്കും മുമ്പ് കുളിക്കണം. പരിസരം ശുദ്ധജലം അല്ലെങ്കിൽ തുളസീതീർത്ഥം തളിച്ച് ശുദ്ധിയാക്കിയ ശേഷം വേണം ദീപം തെളിക്കാൻ.

പ്രാർത്ഥന ജപമന്ത്രം
വിളക്ക് തെളിയിച്ച ശേഷം ലക്ഷ്മി ദേവിയെ ധ്യാനിച്ചുകൊണ്ട് ലക്ഷ്മി മൂലമന്ത്രം ഓം ശ്രീം നമഃ 108 തവണ ചൊല്ലുന്നത് ഉത്തമമാണ്. അതിന് ശേഷം മഹാലക്ഷ്മ്യൈഷ്‌ടകം കൂടി ജപിക്കുന്നത് ഏറ്റവും ഗുണപ്രദം. വെള്ളിയാഴ്ചകളിൽ ഗജലക്ഷ്മി പൂജ നടത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾ മാറാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ഈ വിളക്കിന്റെ ജ്വാല ഒരിക്കലും ഊതി കെടുത്തരുത്; പൂവോ തുളസീദളമോ ഉപയോഗിച്ച് വേണം ദീപം അണയ്ക്കാൻ.

ALSO READ

ഇപ്പോൾ വാങ്ങാം
നേരം ഓൺലൈനിൻ്റെ ഓ കലശ
സ്‌റ്റോറിൽ ഇപ്പോൾ 11×8 സെൻ്റി മീറ്റർ
വലിപ്പവും 210 ഗ്രാം തൂക്കവുമുള്ള
ഗജലക്ഷ്മി വിളക്ക് 499 രൂപ + ഡെലിവറി ചാർജ്ജിൽ ലഭ്യമാണ് (45% വിലക്കുറവ് ). ഓർഡർ ചെയ്യാൻ ഇവിടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി: https://www.okalasha.com :

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?