Saturday, May 9, 2026
Saturday, May 9, 2026
Home » രാജമാതംഗി അനുഗ്രഹിച്ചാൽ എവിടെയും വിജയശ്രീലാളിതരാകാം

രാജമാതംഗി അനുഗ്രഹിച്ചാൽ എവിടെയും വിജയശ്രീലാളിതരാകാം

by മംഗളഗൗരി
0 comments

ശ്രീവിദ്യയിലെ ഒൻപതാമത്തെ വിദ്യയായ മാതംഗിദേവിയെ ആരാധിക്കുന്നത് കലകൾ, വിദ്യ, സംസാരശേഷി (വാക്സിദ്ധി), ഐശ്വര്യം എന്നിവ ലഭിക്കാനാണ്. ആദിപരാശക്തിയുടെ താന്ത്രികരൂപമായ മാതംഗിയെ രാജമാതംഗി, രാജശ്യാമള , താന്ത്രിക സരസ്വതി തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ഈ ദേവി കലാരൂപിണിയായതിനാലാണ് അറിവ്, അഭിനയം, സംഗീതം, നൃത്തം, വാഗ് വൈഭവം എന്നിവയുടെയെല്ലാം ദേവതയാകുന്നത്.

ത്രിപുരസുന്ദരിയുടെ മന്ത്രി

ലളിതാ ത്രിപുരസുന്ദരിയുടെ മന്ത്രിയായാണ് രാജമാതംഗിയെ സങ്കൽപ്പിക്കുന്നത്. നൃത്തം, സംഗീതം, അഭിനയം എന്നീ കലകളിലും സാഹിത്യരംഗത്തും പ്രവർത്തിക്കുന്നവർ ശ്യാമളദേവിയെ ആശ്രയിച്ചാൽ എവിടെയും വിജയശ്രീലാളിതരാകാൻ കഴിയും. ശ്രീകൃഷ്ണ സ്വാമിയുടെ ദേവീശക്തിയായും ഉപാസിക്കുന്ന ദേവി ബുധൻ്റെ താന്ത്രിക ദേവതയായതിനാൽ ബുദ്ധി, ജ്ഞാനം, ഗ്രഹണശേഷി തുടങ്ങിയവ നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ദേവിയുടെ ശ്ലോകങ്ങൾ ജപിക്കുന്നത് ഏകാഗ്രതയും ബുദ്ധിയും നൽകുന്നു. സംസാരശേഷി വർദ്ധിപ്പിക്കാനും മറ്റുള്ളവരെ ആകർഷിക്കാനും ഇത് സഹായിക്കുന്നു. സംഗീതം, നൃത്തം തുടങ്ങിയ കലകളിൽ പ്രാവീണ്യം നേടാൻ രാജമാതംഗി ഉപാസന വഴി ലഭിക്കും.

ധ്യാനം
മാണിക്യവീണാമുപലാളയന്തീം മദാലസാം മഞ്ജുളവാഗ്വിലാസാം മാഹേന്ദ്രനീലദ്യുതികോമളാംഗീം മാതംഗകന്യാം മനസാ സ്മരാമി”

(മാണിക്യവീണ വായിക്കുന്നവളും, മനോഹരമായി സംസാരിക്കുന്നവളും, ഇന്ദ്രനീലക്കല്ലിന്റെ നിറമുള്ളവളുമായ മാതംഗ കന്യകയെ ഞാൻ മനസ്സിൽ ധ്യാനിക്കുന്നു.)

ഗുരുവിന്റെ ഉപദേശം നല്ലത്

ALSO READ

രാജമാതംഗി ഉപാസന വളരെ ഫലപ്രദമാണെങ്കിലും, ഒരു ഗുരുവിന്റെ ഉപദേശപ്രകാരം ചെയ്യുന്നത് ഉചിതമായിരിക്കും. എങ്കിലും ഭക്തിപൂർവ്വം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇവയാണ്. ബ്രഹ്മമുഹൂർത്തത്തിലോ (സൂര്യോദയത്തിന് മുൻപ്) അല്ലെങ്കിൽ വൈകുന്നേരങ്ങളിലോ ആരാധന നടത്താം. രാജമാതംഗിക്ക് പച്ച നിറം വളരെ പ്രിയപ്പെട്ടതാണ്. പച്ച വസ്ത്രം ധരിക്കുന്നതും പച്ച നിറത്തിലുള്ള പൂക്കൾ (തുളസി, കൂവളം) അർപ്പിക്കുന്നതും ശുഭകരമാണ്.തേൻ ചേർത്ത മധുരപലഹാരങ്ങൾ, കൽക്കണ്ടം, പായസം എന്നിവ നിവേദ്യമായി നൽകാം.നെയ്യ് വിളക്ക് കൊളുത്തി ദേവിയെ വന്ദിക്കുന്നത് ഐശ്വര്യം നൽകും.

ഷോഡശനാമ സ്തോത്രം

ശ്രീ ശ്യാമളാദേവിയുടെ പതിനാറ് നാമങ്ങൾ ശ്രീ ലളിതോപാഖ്യാനം 11 -ാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്. ശ്ലോകം 69, 70, 71 എന്നിവ. ഇതിലെ ഓരോ നാമം കൊണ്ടും ആരംഭിക്കുന്ന 16 ശ്ലോകങ്ങളാണ് ശ്രീ ശ്യാമള ദേവി ഷോഡശ നാമ സ്തോത്രം ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്ന ഭക്തരിൽ മന്ത്രിനാഥയുടെ കടാക്ഷം പതിയുന്നത് കാരണം അവർ എന്ത് ആഗ്രഹിക്കുന്നോ അതെല്ലാം ആപത്തും ദു:ഖവും ബാധിക്കാതെ ലഭിക്കും. ആർക്കും നിത്യേന ജപിക്കാം. ദേവീപ്രധാന ദിവസങ്ങൾക്ക് പുറമെ, ബുധൻ, നവമി, ശ്യാമളാ നവരാത്രി കാലം എന്നിവയും പ്രധാനമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ശ്യാമള ദേവി ഷോഡശ നാമ സ്തോത്രം കേൾക്കാം.

https://youtu.be/n351NqHAycc?si=UX_JfAWLbE5NA3Tx

Story Summary: Significance of Raja Mathangi Worshipping

Highlights
രാജമാതംഗി കടാക്ഷിച്ചാൽ ആഗ്രഹിക്കുന്നതെല്ലാം ആപത്തും ദു:ഖവും ബാധിക്കാതെ ലഭിക്കും

കലാരൂപിണിയായതിനാൽ അറിവ്, അഭിനയം, സംഗീതം, നൃത്തം, വാഗ് വൈഭവം എന്നിവയുടെ അധിദേവത

ലളിതാ ത്രിപുരസുന്ദരിയുടെ മന്ത്രിയായി രാജമാതംഗിയെ സങ്കൽപ്പിക്കുന്നു

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?