Wednesday, June 10, 2026
Wednesday, June 10, 2026
Home » വ്യാഴാഴ്ച 3 വർഷത്തിൽ ഒരിക്കൽ വരുന്ന പരമ ഏകാദശി; ഉപാസനയ്ക്ക് ഇരട്ടി ഫലം

വ്യാഴാഴ്ച 3 വർഷത്തിൽ ഒരിക്കൽ വരുന്ന പരമ ഏകാദശി; ഉപാസനയ്ക്ക് ഇരട്ടി ഫലം

0 comments

മൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന അധിമാസമായ പുരുഷോത്തമ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ പരമഏകാദശിക്ക് വ്രതമെടുത്താൽ സംസാര ദുഃഖശമനവും രോഗമുക്തിയും മോക്ഷവും ലഭിക്കും. വിഷ്ണു പ്രീതിയാൽ മുജ്ജന്മ ദോഷങ്ങൾ നശിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഈ ദിവസത്തെ വ്രതം, വഴിപാടുകൾ, ജപങ്ങൾ തുടങ്ങിയവയ്ക്ക് ഇരട്ടി ഫലം ലഭിക്കും എന്നാണ് പുരാണങ്ങളിൽ കാണുന്നത്.

ഏകാദശി ഒരിക്കൽ
2026 ജൂൺ 10 ബുധനാഴ്ച

ഏകാദശി വ്രതം
2026 ജൂൺ 11 വ്യാഴാഴ്ച

ഹരിവാസര സമയം
2026 ജൂൺ 11 ന് വ്യാഴാഴ്ച പകൽ 05:08 മുതൽ രാത്രി 03:47 മണി വരെ

പാരണ സമയം (വ്രതം വീടുന്ന സമയം)
2026 ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 05:44 മുതൽ 08:25 വരെ

ഏകാദശി തിഥി ആരംഭം
2026 ജൂൺ 11 ന് രാത്രി 12:58 മണിക്ക് തുടങ്ങും

ALSO READ

ഏകാദശി തിഥി അവസാനം
2026 ജൂൺ 11 ന് രാത്രി 10:36 ന് തീരും.

കുടുംബ ഐശ്വര്യത്തിന്
വിഷ്ണുപ്രീതി കരസ്ഥമാക്കുന്നതിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശി വ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശി വ്രതത്തിന്റെ ഫലം.

Shop Now from Okalasha Kerala Pure Brass Nilavilakku (11 inches) for Special Price ₹699 + Delivery Charge https://www.okalasha.com/?srsltid=AfmBOop5QM_yKzE0NtRVauvARtCsC_kW6uIp2aGzLp7i4pOAZe_r9sDJ

വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. ദശമി നാളിൽ അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. അതിനു പകരം ചിലർ അരിക്കുപകരം ഗോതമ്പ് കഞ്ഞിയും, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല. ദശമിക്ക് ഒരിക്കൽ എടുക്കുന്നതിന്റെ ലക്ഷ്യം ഏകാദശി നാളിൽ ഒഴിഞ്ഞ വയറുമായി വിഷ്ണു ഉപാസന നടത്തുകയാണ്. ദശമി ദിവസം രാത്രിയിൽ വെറുംനിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചു കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവ്രതം പാലിക്കുക വളരെ നല്ലതാണ്. പകലുറക്കം പാടില്ല. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക.

പൂർണ്ണ ഉപവാസം ഉത്തമം
ഏകാദശിനാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണമായും ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്രദർശനമോ നടത്തണം. ഒപ്പം ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നാരായണായ വിദ്മഹേ വസുദേവായ ധീ മഹി തന്നോ വിഷ്ണു പ്രചോദയാത് എന്നീ മന്ത്രങ്ങൾ ജപിക്കണം. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചനകൾ നടത്തണം. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം, വിഷ്‌ണു ശതനാമ സ്തോത്രം എന്നിവ ചൊല്ല‌ുന്നത് ഉത്തമം. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

ഹരിവാസര പുണ്യവേള
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക. ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് അഭികാമ്യം. കഴിയാത്തവർക്ക് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.

എണ്ണിയാൽ തീരാത്ത ഫലം
ഏകാദശി വ്രതഫലങ്ങൾ എണ്ണിയാൽ തീരില്ല.. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടും വ്രതം നോറ്റാൽ പൂർണ്ണഫലം ഉറപ്പാണ്. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാനും ഏകാദശി വ്രതം ഉത്തമമാണ്. ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

തുളസി മന്ത്രം
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

വിഷ്ണു സഹസ്രനാമം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു സഹസ്രനാമം കേൾക്കാം:

https://youtu.be/8WgdMb-udz8?si=CZwkOGgANGGttJRZ

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ : +91 8921709017
Story Summery : Significance, Rituals and Blessings of Parama Ekadashi, Krishna Paksha of Purushottama Adhimasa occuring in every three years

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?