Wednesday, June 24, 2026
Wednesday, June 24, 2026
Home » ഗായത്രി ദേവിയുടെ അവതാരദിനം നിർജല ഏകാദശിയിൽ

ഗായത്രി ദേവിയുടെ അവതാരദിനം നിർജല ഏകാദശിയിൽ

0 comments

വേദങ്ങളുടെ മാതാവായ ഗായത്രി ദേവിയുടെ അവതാരദിനമാണ് ഗായത്രി ജയന്തിയായി ആഘോഷിക്കുന്നത്. ഈ വർഷത്തെ ഗായത്രി ജയന്തി 2026 ജൂൺ 25, വ്യാഴാഴ്ചയാണ്. ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയിലാണ് ഈ പുണ്യദിനം വരുന്നത്. ഇത് സാധാരണയായി നിർജല ഏകാദശിയിലാണ് വരാറുള്ളത്. ഇത്തവണയും നിർജല ഏകാദശി
നാളിലാണ് ഗായത്രി ജയന്തി

ത്രിശക്തി ചൈതന്യം
വ്രതം, ഉപവാസം, പൂജ, ജപം, ഭജന തുടങ്ങി വിവിധ രീതികളിൽ എല്ലാ വേദങ്ങളുടെയും മാതാവായ ഗായത്രി ദേവിയുടെ ജയന്തി ആചരിക്കുന്നു. ഈ ദിവസം മത്സ്യ മാംസാദികൾ ത്യജിച്ച് ദേവിയെ ഭജിക്കുന്നത് കാര്യലാഭത്തിനും ആത്മീയ ഉന്നതിക്കും നല്ലതാണ്. അന്ന് രാവിലെയും വൈകിട്ടും പിറ്റേന്ന് കാലത്തും ഗായത്രി മന്ത്രം ജപിക്കുകയും വേണം. മന:സംഘർഷം
അകറ്റി ദേവിയുടെ അനുഗ്രഹം നേടാൻ ഉത്തമമാണ്. എല്ലാ ദേവതകളുടെയും മാതാവായ ഗായത്രി ദേവി ത്രിദേവിമാരുടെ മഹാസരസ്വതി, മഹാലക്ഷ്മി, ശ്രീ പാർവതി ദേവിമാരുടെ ഊർജ്ജ ചൈതന്യ സമന്വയമായി പറയുന്നു. ബ്രഹ്മാവിന്റെ ശക്തിയായും ഗായത്രി ദേവിയെ ആരാധിക്കുന്നു. ജ്ഞാനത്തിന്റെ പ്രകാശം ചൊരിയുന്ന ഈ ദിവസം ദേവിയെ ഭജിച്ചാൽ ആത്മീയ ജ്ഞാനവും ബുദ്ധിശക്തിയും മാനസിക വ്യക്തതയും കൈവരുമെന്നാണ് വിശ്വാസം. ഈ ദിവസം ഗായത്രി മന്ത്രം കുറഞ്ഞത് 108 തവണയെങ്കിലും ജപിക്കുന്നത് അതീവ ഫലദായകമായി കണക്കാക്കപ്പെടുന്നു.
അശുഭ ചിന്തകൾ അകറ്റി ആത്മീയ ഉന്നതിയും മന:ശാന്തിയും നേടാൻ ഈ ഗായത്രി ഉപാസന ശ്രേഷ്ഠമാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രാവണ മാസത്തിലെ പൂർണിമ രക്ഷാബന്ധൻ ദിവസം ഗായത്രി ജയന്തിയായി ആചരിക്കാറുണ്ട്.

സർവ ശ്രേഷ്ഠം ഗായത്രി മന്ത്രം
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. ഗായത്രി മന്ത്രജപം കൂടാതെയുള്ള ഒരു മന്ത്രജപവും ഫലം തരുന്നില്ല. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഭക്തരിൽ ഇത്ര മേൽ സ്ഥാനം നേടിയ മറ്റൊരു മന്ത്രവുമില്ല. ഗായത്രി ജപിക്കുന്നതും കേൾക്കുന്നതും ഒരുപോലെ പുണ്യമാണ്. നിത്യവും ഗായത്രി ജപിക്കുന്നവരെ ഗ്രഹ ദോഷങ്ങൾ ബാധിക്കില്ല. ഒരു നേരം കുറഞ്ഞത് പത്തു തവണയെങ്കിലും ജപിക്കണം; അല്ലെങ്കിൽ കേൾക്കണം. ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ജപിക്കാൻ ഒരു സാധകൻ അർഹത നേടുന്നത്. സൂര്യഭഗവാനോടുള്ള പ്രാർത്ഥനയാണ് ഗായത്രി മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. ഈ മന്ത്രത്തിന്റെ ദേവതയായ ഗായത്രിദേവിക്ക് 5 മുഖവും പത്ത്
കൈകളുമുണ്ട്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി ഭഗവതി ആദിപരാശക്തി തന്നെയാണ്. വ്യത്യസ്തമായ ധാരാളം ഗായത്രി മന്ത്രങ്ങൾ നമ്മൾ ജപത്തിന് ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധം ഇതാണ് :

ഗായത്രി മന്ത്രം
ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന:
പ്രചോദയാത്

18 ഗായത്രികൾ
ഒരോ ദേവതയ്ക്കും ഗായത്രി ഇത് കൂടാതെ ഒരോ ദേവന്മാർക്കും ദേവിമാർക്കും വ്യത്യസ്ത ഗായത്രികൾ ഉണ്ട്. അതിൽ 18 ഗായത്രികൾ ഭക്തി പ്രഹർഷവും പ്രാർത്ഥനാ സുഭഗതയും നിറച്ച് പ്രസിദ്ധ ഗായകരായ ഡോ. മാധവദാസ് കനിശേരിയും പത്നി ഡോ.ശ്രീജാ ജെയും ചേർന്ന് ആലപിക്കുന്ന ഒരു വീഡിയോ പങ്കിടുന്നു:

Story Summary: Gayatri Devi jayanti 2026 on Nirjala Ekadasi June 26

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?