2026 ആഗസ്റ്റ് 10, തിങ്കൾ
കലിദിനം 1872797
കൊല്ലവർഷം 1201 കർക്കടകം 25
(കൊല്ലവർഷം 1201 കർക്കടകം ൨൫)
തമിഴ് വർഷം പരാഭവ ആടി 25
ശകവർഷം 1948 ശ്രാവണം 19
ഉദയം 06.15 അസ്തമയം 06.43 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 28 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 32 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള
ഇന്നത്തെ കൃത്യമായ
രാഹുകാലം 07.48 am to 09.22 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.02 pm to 03.36 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.55 am to 12.29 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശുക്രൻ നീചത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പൂയത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.49 വരെ കർക്കടകം പകൽ 08.49 വരെ ചിങ്ങം പകൽ 10.46 വരെ കന്നി പകൽ 12.55 വരെ തുലാം പകൽ 03.01 വരെ വൃശ്ചികം വൈകിട്ട് വരെ 05.09 ധനു തുടർന്ന് മകരം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
പകൽ 12.27 വരെ തിരുവാതിര തുടർന്ന് പുണർതം
തിഥി ദൈർഘ്യം
കാലത്ത് 08.01 വരെ കൃഷ്ണപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പുണർതം തിഥി: കൃഷ്ണപക്ഷ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തിരുവോണം, രോഹിണി, ഭരണി, രേവതി
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
പകൽ 12.27 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനവിനായി ദുർഗ്ഗാ ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:
നമസ്തേ ത്രിജഗദ് വന്ദ്യേ
സംഗ്രാമേ മേ ജയദായിനി
പ്രസീദ വിജയം ദേഹി
കാത്യായനി നമോഽസ്തു തേ
സര്വീശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി
ദുഷ്ടജൃംഭിണി സംഗ്രാമേ ജയം
ദേഹി നമോഽസ്തു തേ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം , പ്രതികൂല നിറം: കറുപ്പ്, കടും നീലം.
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന
ഒരു വർഷത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീ ക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്
ചന്ദ്രപീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത്
ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷമുള്ളവർ, കടുത്ത
മദ്യപാനികൾ, ദീർഘകാല ഔഷധ സേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.