(സെപ്തംബർ 27 – ഒക്ടോബർ 3)
2026 സെപ്തംബർ 27 ന് തുടങ്ങുന്ന
ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
മാതാ അമൃതാനന്ദമയി ജന്മദിനം, സങ്കഷ്ട നാശന ചതുർത്ഥി, വാരാഹി പഞ്ചമി, ഗാന്ധി ജയന്തി എന്നിവയാണ്. ഞായറാഴ്ചയാണ് മാതാ അമൃതാനന്ദമയി ജന്മദിനം.
വിപുലമായ രീതിയിൽ വിശ്വസേവാ ദിനമായാണ് ഈ ദിവസം അമ്മയുടെ ഭക്തർ ലോകം മുഴുവൻ കൊണ്ടാടുന്നത്. ഇത്തവണ
അമൃതപുരിയിലെ ആഘോഷങ്ങളിൽ
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ,
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
തുടങ്ങിയവർ വിശിഷ്ട അതിഥികളാണ്.
30 ന് ബുധനാഴ്ചയാണ് സങ്കഷ്ട ഹര ചതുർത്ഥി. കറുത്തപക്ഷത്തിൽ വരുന്ന
ചതുർത്ഥിയാണ് അതിവേഗം സങ്കടങ്ങൾ തീർക്കുന്ന സങ്കഷ്ട ഹര ചതുർത്ഥി. വാരാഹി പഞ്ചമി വ്യാഴാഴ്ചയാണെങ്കിലും രാത്രിയിൽ പഞ്ചമിയുള്ളത് ബുധനാഴ്ചയാണ്. വെള്ളിയാഴ്ചയാണ് ഗാന്ധി ജയന്തി. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക1/4)
വരുമാനം മെച്ചപ്പെടുത്താനുള്ള പുതിയ വഴികളെക്കുറിച്ച് ചിന്തിക്കും. നേരത്തെ കുടുങ്ങിക്കിടന്ന പണമിടപാടുകളിൽ ചെറിയ പുരോഗതി ഉണ്ടാകും. എന്നാൽ അനിവാര്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതാണ് നല്ലത്. തൊഴിൽ
രംഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കും. മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോൾ വാക്കുകളിൽ ശ്രദ്ധ വേണം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഉന്നതരുമായുള്ള ബന്ധങ്ങളിലൂടെ മികച്ച അവസരങ്ങൾ ലഭിക്കാം. ഗൃഹത്തിൽ ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും തുറന്ന സംഭാഷണത്തിലൂടെ അത് പരിഹരിക്കാം. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ലഭിക്കും.
വിദ്യാർത്ഥികൾ ശ്രദ്ധ മാറാതെ പഠനരീതി ക്രമീകരിച്ചാൽ പുരോഗതി നേടാം. മത്സരപരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനവും
ഭസ്മാഭിഷേകവും നടത്തുക. നിത്യവും ഓം ശരവണഭവായ നമഃ 108 തവണ വീതം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക കാര്യങ്ങൾ ശരിയാക്കാൻ കഴിയുന്ന സമയം. പഴയ ബാധ്യതകൾ തീർക്കാൻ ഇപ്പോൾ ശ്രമിച്ചാൽ നടക്കും. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുമ്പോൾ ആലോചിച്ച് തീരുമാനം എടുക്കണം. കർമ്മ രംഗത്ത് കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങൾ പ്രയോജനപ്പെടാം. ജോലി സംബന്ധമായ ചെറിയ സമ്മർദ്ദങ്ങൾ ഉണ്ടാകാമെങ്കിലും കാര്യങ്ങൾ ക്രമേണ നിയന്ത്രണത്തിലാകും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിർത്താൻ കഴിയും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നത് ബന്ധങ്ങൾ കൂടുതൽ ശക്തമാക്കും. പഠിക്കുന്ന കുട്ടികൾക്ക് ഏകാഗ്രത വർധിക്കും. കല, സംഗീതം, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിക്കുന്നവർക്ക് പുതിയ അറിവുകൾ നേടാൻ നല്ല സമയം.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് വിളക്ക് തെളിയിക്കുക. നിത്യവും
ഓം ശ്രീം നമഃ 108 തവണ ജപിക്കുക.
ALSO READ

Prashna Parihara Variyola by M. Nandakumar, IAS (Retd.) https://www.okalasha.com/shop/prasna-parihara-vidhikal-malayalam-book-traditional-astrology-remedies-guide
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
വരവും ചെലവും ഒരുപോലെ വർധിക്കാൻ സാധ്യത. ഒന്നിലധികം സാമ്പത്തിക കാര്യങ്ങൾ ഒരേസമയം കൈകാര്യം ചെയ്യേണ്ടിവരും. കടം കൊടുക്കുന്നതിലും പുതിയ നിക്ഷേപങ്ങളിലും ജാഗ്രത പാലിക്കുക. കർമ്മ രംഗത്ത് മികച്ച രീതിയിലുള്ള ആശയവിനിമയത്തിലൂടെ നേട്ടങ്ങൾ ലഭിക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അവസരം ലഭിക്കാം. സഹപ്രവർത്തകരുടെ സഹായം കിട്ടും. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് നല്ലതാണ്. പഴയൊരു കുടുംബപ്രശ്നത്തിന് പരിഹാരം കാണും. ഓർമ്മശക്തിയും ഗ്രഹണശേഷിയും മെച്ചപ്പെടും. എഴുത്ത്, പ്രസംഗം, ഭാഷാപഠനം എന്നിവയിൽ മികവ് പ്രകടിപ്പിക്കാം.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. ഓം നമോ നാരായണായ എന്നും 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 1/4), പൂയം, ആയില്യം )
കുടുംബച്ചെലവുകൾ വർധിക്കാം. എന്നാൽ വരുമാനത്തിൽ വലിയ തടസ്സം പ്രതീക്ഷിക്കേണ്ടതില്ല. പണം കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ ആസൂത്രണം വേണം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. പഴയതായി പൂർത്തിയാകാതെ കിടന്ന കാര്യങ്ങൾ തീർക്കാൻ കഴിയും.
കുടുംബത്തിലെ ഒരാളുടെ പ്രശ്നത്തിൽ ഇടപെടേണ്ടി വരാം. സ്നേഹപൂർവമായ സമീപനം ബന്ധങ്ങളിൽ ഗുണം ചെയ്യും.
വിദ്യാർത്ഥികൾ പഠനത്തിൽ അലസത വരാതെ ശ്രദ്ധിക്കണം. ഉന്നതപഠനത്തിന് ശ്രമിക്കുന്നവർക്ക് അതിന് വേണ്ടുന്ന വിവരങ്ങൾ ശേഖരിക്കാൻ പറ്റിയ സമയം.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ജലധാര നടത്തുക.
നിത്യവും 108 തവണ ശിവനാമജപം നടത്തുകയോ ചെയ്യുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
വരുമാനത്തിൽ സ്ഥിരത കൈവരിക്കാൻ കഴിയും. കുടുംബാവശ്യങ്ങൾക്കായി ചില അധിക ചെലവുകൾ വരാം. പെട്ടെന്നുള്ള സാമ്പത്തിക തീരുമാനങ്ങൾ ഒഴിവാക്കുക. നേതൃത്വപരമായ ചുമതലകൾ ലഭിക്കും. മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബിസിനസ്സിൽ പുതിയ ആശയങ്ങൾ പരീക്ഷിക്കാം. കുടുംബത്തിൽ പൊതുവെ സമാധാനം നിലനിൽക്കും. വീട്ടിലെ മുതിർന്നവരുമായി സംസാരിക്കുന്നത് മാനസിക സന്തോഷം നൽകും.
പഠനത്തിൽ ആത്മവിശ്വാസം വർധിക്കും. അധ്യാപകരുടെയും മുതിർന്നവരുടെയും ഉപദേശം സ്വീകരിക്കുന്നത് ഗുണകരം.
ദോഷപരിഹാരം: ഞായറാഴ്ച രാവിലെ സൂര്യന് ജലം അർപ്പിച്ച് ആദിത്യഹൃദയം അല്ലെങ്കിൽ സൂര്യനാമജപം നടത്തുക.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണം. ചെറിയ ചെലവുകൾ കൂട്ടത്തോടെ വലിയ ബാധ്യതയാകാതെ നോക്കുക. കുടിശ്ശിക ലഭിക്കാൻ സാധ്യത കൂടുതലാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നാലും അവ ഭംഗിയായി പൂർത്തിയാക്കാൻ കഴിയും.
വീട്ടിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായം കേട്ടശേഷം പ്രതികരിക്കുന്നത് നല്ലതാണ്. മത്സരപരീക്ഷകൾക്കും പ്രൊഫഷണൽ പഠനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. സമയക്രമം പാലിക്കുക.
ദോഷപരിഹാരം: വെള്ളിയാഴ്ച
ഗണപതി ക്ഷേത്രദർശനം നടത്തി
കറുക മാല സമർപ്പിക്കുക. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3/4 , ചോതി, വിശാഖം 3/4)
പുതിയ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കാം. പങ്കാളിത്ത ഇടപാടുകളിൽ രേഖകളും വ്യവസ്ഥകളും പരിശോധിച്ചശേഷം തീരുമാനിക്കുക. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ ചില അവസരങ്ങൾ ലഭിക്കും. നിലവിലെ ജോലിയിൽ കഴിവ് തെളിയിക്കാൻ സാഹചര്യം ഉണ്ടാകും. ദാമ്പത്യത്തിൽ പരസ്പര ധാരണ വർധിക്കും. ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്കും സാധ്യത. പഠനത്തിൽ പുതിയ താൽപര്യം വികസിപ്പിക്കും . കലാപരവും സാമൂഹികവുമായ വിഷയങ്ങളിൽ കഴിവ് പ്രകടിപ്പിക്കാം.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മിയെ പ്രാർത്ഥിച്ച് നെയ്യ് വിളക്ക് തെളിയിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പഴയ സാമ്പത്തിക പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കാൻ കഴിയും. അനാവശ്യമായ വായ്പകളും വലിയ ചെലവുകളും ഒഴിവാക്കുക. തൊഴിൽരംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്വം ലഭിച്ചാൽ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക. സഹപ്രവർത്തകരുമായുള്ള ആശയവിനിമയം പ്രധാനമാണ്.
കുടുംബത്തിൽ ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടാകാം. രഹസ്യമായി കാര്യങ്ങൾ സൂക്ഷിക്കുന്നതിനുപകരം തുറന്ന് സംസാരിക്കുന്നത് ഗുണം ചെയ്യും.
വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള പഠനത്തിന് അനുയോജ്യമായ സമയം. ഗവേഷണപരമായ വിഷയങ്ങളിൽ താൽപര്യം വർധിക്കും.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യ സ്വാമി ക്ഷേത്രദർശനം നടത്തി സ്കന്ദ ഷഷ്ഠി കവചം പാരായണം ചെയ്യുക. എന്നും 108 തവണ ഓം വചത്ഭുവേ നമഃ ജപിക്കുക.

Heritage Dual-Tone Red Kemp Choker Necklace https://www.okalasha.com/shop/heritage-dual-tone-red-kemp-choker-necklace-set
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
വരുമാനം വർധിപ്പിക്കാൻ പുതിയ വഴികൾ അന്വേഷിക്കും. യാത്രയുമായി ബന്ധപ്പെട്ട ചെലവുകൾ വരാം.
ചെലവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക. പുതിയ അവസരങ്ങൾ തേടുന്നവർക്ക് അനുകൂലമായ വിവരങ്ങൾ ലഭിക്കാം. വിദേശബന്ധമുള്ള ജോലികളിലും ബിസിനസ്സിലും പുതിയ സാധ്യതകൾ പരിശോധിക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ദൂരെയുള്ള ബന്ധുക്കളുമായി വീണ്ടും ബന്ധപ്പെടാൻ അവസരമുണ്ടാകും.ഉന്നതപഠനം, വിദേശപഠനം ഇവ ആഗ്രഹിക്കുന്നവർ ആവശ്യമായ വിവരങ്ങൾ ശേഖരിക്കും.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിച്ച്
തുളസിമാല സമർപ്പിക്കുക. നിത്യവും
108 തവണ ഓം ക്ലീം കൃഷ്ണായ നമഃ
ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികകാര്യങ്ങളിൽ സ്ഥിരത നിലനിർത്താൻ കഴിയും. പഴയ ബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാം. ഉത്തരവാദിത്വം കൂടും. പ്രവർത്തനശൈലിയിൽ മാറ്റം വരുത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ക്ഷമയോടെ മുന്നോട്ടുപോകുക.
കുടുംബത്തിൽ സമാധാനം നിലനിർത്താൻ കഴിയും. വീട്ടിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുക. പഠനത്തിൽ സ്ഥിരമായ പരിശ്രമം ഫലം തരും. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കഠിനാധ്വാനം ആവശ്യമാണ്.
ദോഷപരിഹാരം: ശനിയാഴ്ച ധർമ്മ ശാസ്താവിന് നീരാജനം തെളിയിക്കുക.
നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തിക കാര്യങ്ങളിൽ നല്ല ശ്രദ്ധ
വേണം. അപ്രതീക്ഷിത ചെലവുകൾ വരാം. എന്നാൽ കൃത്യമായ ബജറ്റിലൂടെ
അത് നിയന്ത്രിക്കണം. പുതിയ വരുമാനമാർഗത്തെക്കുറിച്ച് ചിന്തിക്കും.
സാങ്കേതികവിദ്യയും പുതിയ ആശയങ്ങളും ഉപയോഗിക്കുന്നവർക്ക് നേട്ടമുണ്ടാകും. ജോലിയിൽ പുതിയ ചുമതലകൾ ലഭിക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ തിടുക്കത്തിൽ പ്രതികരിക്കാതിരിക്കുക. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പുതിയ വിഷയം പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും ഉത്തമ സമയം. ഓൺലൈൻ പഠനത്തിലും പരിശീലനത്തിലും ശ്രദ്ധ നൽകാം.
ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ ക്ഷേത്രം ദർശനം നടത്തി വെറ്റില മാല
സമർപിച്ച് പ്രാർത്ഥിക്കുക.

Antique Brass Shiva Parvati Family Idol (7.5 cm) – Shiva Parivar Brass Statue https://www.okalasha.com/shop/antique-brass-shiva-parvati-family-idol-75-cm-shiva-parivar-brass-statue
മീനക്കൂറ്
(പൂരുരുട്ടാതി 1/4), ഉത്രട്ടാതി, രേവതി )
സാമ്പത്തികകാര്യങ്ങളിൽ പതുക്കെ പുരോഗതി കൈവരിക്കും. പണം ലഭിക്കാനുള്ള ചില കാര്യങ്ങളിൽ താമസം നേരിട്ടാലും പിന്നീട് പരിഹാരം ഉണ്ടാകാം. നിക്ഷേപങ്ങളിൽ അമിതമായ റിസ്ക് ഒഴിവാക്കുക.
കർമ്മ രംഗത്ത് പുതിയ ചുമതലകൾ ലഭിക്കും. സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ കിട്ടും. ബിസിനസ്സുകാർക്ക് പഴയ ബന്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാകാം. കുടുംബത്തിൽ ആത്മീയ അന്തരീക്ഷം സംജാതമാകും. മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും. ഏകാഗ്രത വർധിപ്പിക്കാൻ ശ്രമിക്കുക. ഉന്നതവിദ്യാഭ്യാസത്തിനും ആത്മീയ/സാഹിത്യ പഠനത്തിനും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു / കൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസം
നടത്തി പ്രാർത്ഥിക്കുക. എന്നും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
മാതാ അമൃതാനന്ദമയിയുടെ ജന്മദിനം
വിശ്വസേവാദിനമായി വിപുലമായ രീതിയിൽ ഞായറാഴ്ച ആഘോഷിക്കും
ബുധനാഴ്ചയാണ് അതിവേഗം സങ്കടങ്ങൾ തീർക്കുന്ന സങ്കഷ്ട ഹര ചതുർത്ഥി
വാരാഹി പഞ്ചമി വ്യാഴാഴ്ചയാണെങ്കിലും രാത്രിയിൽ ചതുർത്ഥിയുള്ളത് ബുധനാഴ്ചയാണ്
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.