തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
തിരുവാതിര നാളിൽ ശിവ പാർവതി ഭജനം നടത്തിയാൽ ഏതൊരു വിഷയത്തിനും അതിവേഗം പരിഹാരം ലഭിക്കും. ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് ശിവൻ.എല്ലാം ഉള്ളവരും ഒന്നും ഇല്ലാത്തവരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മന:സമാധാനം ഇല്ലായ്മ, അകാരണമായ ഭീതി തുടങ്ങിയവ. നിരന്തരം പിൻതുടരുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും മന:ശാന്തി
കൈവരിക്കാനും സഹായിക്കുന്ന 14 ശിവ മന്ത്രങ്ങളുണ്ട്. ഈ മന്ത്രങ്ങൾ ഭഗവാൻ്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര ദിവസം മുതൽ ജപിക്കുന്നത് മനസിന് നല്ല ശാന്തി ലഭിക്കുന്നതിന് ഗുണകരമാണ്. ധനു മാസത്തിലെ തിരുവാതിരയ്ക്ക് പുറമെ ശിവഭഗവാന് പ്രധാനപ്പെട്ട ദിവസങ്ങളായ പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി തുടങ്ങിയ നാളുകളിൽ ഒന്നിൽ തുടങ്ങി 21 ദിവസം രാവിലെയും വൈകിട്ടും ചൊല്ലുക. ദിവസവും മൂന്ന് പ്രാവശ്യം വീതമാണ് 14 മന്ത്രങ്ങളും ജപിക്കേണ്ടത്. ജപവേളയിൽ വെളുത്തവസ്ത്രം ധരിക്കുന്നതും നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും നല്ലതാണ്. ഇത് ജപിക്കുന്നതിന് യാതൊരു വ്രതനിഷ്ഠയും നിർബന്ധമില്ല. മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. പലവിധ ചിന്തകള്‍കൊണ്ട് മനസ് അലങ്കോലപ്പെട്ട് ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ഇത് അത്ഭുതകരമായ ആശ്വാസം നല്കും.
ചതുർദ്ദശ ശിവ മന്ത്രങ്ങൾ
ഓം പൂജ്യായ നമഃ
ഓം പരമേഷ്ഠിനേ നമഃ
ഓം നിരാമയായ നമഃ
ഓം ശുദ്ധബുദ്ധയേ നമഃ
ഓം വിശ്വായ നമഃ
ഓം ഭവായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം യതയേ നമഃ
ഓം പൂർവ്വജായ നമഃ
ഓം പരമാത്മനേ നമഃ
ഓം ജടിലായ നമഃ
ഓം മനസ്വിനേ നമഃ
ഓം കൈലാസപതയേ നമഃ
ഓം പ്രതിസര്യായ നമഃ
ക്ഷിപ്രഫലസിദ്ധിക്ക് അഷ്ടോത്തരം
ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ്
ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ശതനാമാവലി ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ ശിവ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല. പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര തുടങ്ങിയ ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് അഷ്ടോത്തരം ജപിക്കുന്നതും ജലാധാര, കുവള ദളാർച്ചന, മൃത്യുഞ്ജയഹോമം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്. കാര്യസാധ്യത്തിന് അഷ്ടോത്തരം ജപിക്കാൻ ആഗ്രഹിക്കുന്നവർ ശുഭദിവസം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊടുത്തി ഗണപതി സ്മരണയോടെ ശിവാഷ്ടോത്തര ജപം ആരംഭിക്കണം. വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് ഏറെ നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.
തടസം നീക്കും പഞ്ചാക്ഷര സ്തോത്രം
പഞ്ചാക്ഷര മന്ത്രത്തിലെ അഞ്ച് അക്ഷരങ്ങളും ഒരോ ശ്ലോകത്തിലുമുള്ള ശിവ പഞ്ചാക്ഷര സ്തോത്രം രാവിലെയും വൈകിട്ടും ജപിക്കാം. കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ചുകൊണ്ട് ജപിച്ചാൽ എല്ലാ വിഷമങ്ങളും അകലും. ശിവപ്രീതിക്കായി ജപിക്കുന്നതിൽ മുഖ്യവും വളരെയധികം പ്രശസ്തവുമാണിത്. കാര്യസിദ്ധിക്കും കർമ്മരംഗത്തെ എല്ലാ തടസ്സങ്ങളും നീങ്ങുന്നതിനും വിദ്യാത്ഥികൾക്ക് വിദ്യയിൽ തിളങ്ങാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായകരമാണ് ഇതിൻ്റെ നിത്യജപം. എല്ലാ ദിവസവും സന്ധ്യയ്ക്ക് നിലവിളക്കിനു മുന്നിലിരുന്നുള്ള ശിവ പഞ്ചാക്ഷര സ്തോത്രം അർത്ഥം മനസ്സിലാക്കി ശിവരൂപം ധ്യാനിച്ച് ജപിച്ചാൽ അതിവേഗം കാര്യസിദ്ധി ലഭിക്കും. ശിവരാത്രി, പ്രദോഷം, തിരുവാതിര, പൗർണ്ണമി, അക്ഷയതൃതീയ , ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ ജപിച്ചാൽ ഇരട്ടി ഫലം ലഭിക്കുമെന്നും ചില ആചാര്യന്മാർ പറയുന്നു. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം:
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(മൊബൈൽ + 91 094-470-20655 )
Story Summary: Powerful Shiva Mantras For Mental Peace and wish fulfillment
ALSO READ
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App .
Copyright 2026 NeramOnline.com . All rights reserved