ആഗ്രഹ സാഫല്യത്തിനും കഷ്ടപ്പാടുകൾ മാറാനും സർവ്വഗ്രഹപ്രീതിക്കും ഗ്രഹങ്ങൾ കാരണമുള്ള ദോഷപരിഹാരത്തിനും പ്രത്യേകിച്ച് കണ്ടകശ്ശനി, ഏഴരശ്ശനി കാലത്ത് ആശ്വാസം ലഭിക്കാനും ഹനുമദ് ധ്യാനം സഹായകമാണ്. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ തടസ്സങ്ങൾ കൂടാതെ നടന്നു കിട്ടുന്നതിനും ഹനുമാൻ സ്വാമിയുടെ കൃപാകടാക്ഷം ഉത്തമമാണ്. അശുദ്ധിയുള്ളപ്പോൾ ഹനുമദ്ധ്യാനം ചെയ്യരുത്. ശ്രീരാമനെ സ്തുതിച്ചതിനുശേഷമേ ഹനുമാനെ സ്തുതിക്കാവൂ. എങ്കിൽ മാത്രമേ നമ്മൾ ജപിക്കുന്ന മന്ത്രങ്ങൾക്ക് ഫലസിദ്ധിയും ഹനുമദ് പ്രസാദവും ലഭിക്കുകയുള്ളൂ.
ശ്രീരാമധ്യാനം
ധ്യായേദാജാനുബാഹും
ധൃതശരധനുഷം
ബദ്ധപത്മാസനസ്ഥം
പീതം വാസോവസാനം
നവകമലദളസ്പർധി
നേത്രം പ്രസന്നം
വാമാങ്കാരൂഢ സീതാ,
മുഖ കമലവിലോചനം
നീരാദാഭം
നാനാലങ്കാര ദീപ്തം
ദധത മുരുജടാ
മണ്ഡലം രാമചന്ദ്രം
ഭക്തിയോടുകൂടി ഈ ധ്യാനശ്ലോകം ജീപിച്ചതിന് ശേഷം താഴെ കൊടുത്തിരിക്കുന്ന ഹനുമദ് ധ്യാനം ഇരുപത്തൊന്ന് പ്രാവശ്യം ഭക്തിയോടു കൂടി രണ്ടു നേരവും ചൊല്ലുക. ന്യായമായ സർവ്വകാര്യസിദ്ധിയും ഉദ്ദിഷ്ടഫലപ്രാപ്തിയും ഉണ്ടാകും.
ഹനുമദ് ധ്യാനം
ബാലാർക്കായുതതേജസം
ത്രിഭുവന-
പ്രക്ഷോഭകം സുന്ദരം
സുഗ്രീവാദി സമസ്തവാനരഗണൈ:
സംസേവ്യ പാദാംബുജം
നാദേനൈവ
സമസ്തരാക്ഷസഗണാൻ
സന്ത്രാസയന്തം പ്രഭും
ശ്രീമദ്രാമപദാംബുജസ്മൃതിരതം
ധ്യായാമി വാതാത്മജം
മൂലമന്ത്രം
ഓം ഹം ഹനുമതേ നമഃ
പ്രാർത്ഥനാ മന്ത്രം
അസാദ്ധ്യ സാധകസ്വാമിൻ
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാസിന്ധോ
മത്കാര്യം സാധയപ്രഭോ
ALSO READ
അസാധ്യമായ കാര്യങ്ങളെപ്പോലും സാധ്യമാക്കുന്ന സ്വാമി, അങ്ങേക്ക് അസാധ്യമായി എന്താണുള്ളത്? ശ്രീരാമന്റെ ദൂതനും കരുണാസമുദ്രവുമായ പ്രഭോ, എന്റെ കാര്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ – എന്ന് ഹനുമാൻ സ്വാമിയെ മനസ്‌സിൽ ധ്യാനിച്ച് ചൊല്ലിയശേഷം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന് മൂന്നുപ്രാവശ്യം ചൊല്ലുക. ഈ ധ്യാന മന്ത്രങ്ങൾ ഭക്തിയോടു കൂടി ഏകാഗ്രചിത്തരായി നിത്യവും ജപിക്കുന്നവർക്ക് ശ്രീരാമന്റെയും ശ്രീരാമഭക്തനായ ഹനുമാൻ സ്വാമിയുടെയും അനുഗ്രഹവർഷവും ആപത്തുകളിൽ രക്ഷയും നക്ഷത്ര ഗ്രഹദോഷങ്ങൾ നീങ്ങുകയും ഉദ്ദിഷ്ടഫലപ്രാപ്തിയും ലഭ്യമാകും.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
മൊബൈൽ: +91 9847118340
Story Summary: Powerful Hanuman Dhyan for Wishfulfilment
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.