Thursday, March 26, 2026
Thursday, March 26, 2026
Home » ചൈത്രമാസ ശുക്ലപക്ഷ ഏകാദശി ആഗ്രഹങ്ങളെല്ലം സഫലമാക്കും

ചൈത്രമാസ ശുക്ലപക്ഷ ഏകാദശി ആഗ്രഹങ്ങളെല്ലം സഫലമാക്കും

0 comments

ഓം നമോ നാരായണായ !
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയാണ് കാമദ ഏകാദശി. മീനം, മേടം അഥവാ മാർച്ച് -ഏപ്രിൽ മാസത്തിൽ വരുന്ന ഈ ഏകാദശി അനുഷ്ഠിച്ചാൽ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കും എന്ന് വിശ്വസിക്കന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്, ഈ ദിവസം വ്രതമനുഷ്ഠിക്കുന്നത് പാപങ്ങളിൽ നിന്ന് മോചനം നൽകുകയും പുണ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

ആദ്യത്തെ ഏകാദശി
ശകവർഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയുണ്ട് കാമദാ ഏകാദശിക്ക്. 1201 മീനം 15, 2026 മാർച്ച് 29 ഞായറാഴ്ചയാണ് ശുക്ലപക്ഷ ഏകാദശിയായ കാമദ ഏകാദശി. ഈ ദിവസം വൈകുണ്ഠനാഥനെ വിധിപ്രകാരം ആരാധിക്കുന്നത് സൗഭാഗ്യദായകവും സർവാഭീഷ്ടപ്രദവുമാണ്. മാർച്ച് 29 ഞായറാഴ്ച പുലരുന്ന 01. 26 മുതൽ ഉച്ചയ്ക്ക് 1:02 വരെയാണ് അഖണ്ഡ നാമജപത്തിനുള്ള ഹരിവാസര വേള

കാമദ ഏകാദശി ഒറ്റ നോട്ടത്തിൽ
ഏകാദശി തിഥി ആരംഭം: മാർച്ച് 28, ശനിയാഴ്ച രാവിലെ 08:52.
ഏകാദശി തിഥി സമാപ്തി: മാർച്ച് 29, ഞായറാഴ്ച രാവിലെ 07:53.
ഹരിവാസര വേള : മാർച്ച് 29 രാത്രി 1:26 മുതൽ ഉച്ചയ്ക്ക് 1:02 വരെ
പാരണ സമയം: മാർച്ച് 30, തിങ്കളാഴ്ച രാവിലെ 06:31 മുതൽ 07:10 വരെ

ഏകാദശിയുടെ പ്രാധാന്യം
വ്രതാനാമപി സർവേഷാം, മുഖ്യമേകാദശിവ്രതം എന്നാണ് പ്രമാണം. അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഏകാദശിവ്രതം എന്ന് പൊരുൾ. ഇത്തരത്തിൽ ഏകാദശിക്കു പ്രാമുഖ്യം കല്പിച്ചിരിക്കുന്നതിനാൽ മുക്തിദായകങ്ങളായ ഏകാദശി വ്രതങ്ങൾ കഴിയുമെങ്കിൽ ഏവരും അനുഷ്ഠിക്കണം.

കാമദ ഏകാദശി ഐതിഹ്യം
ലളിത എന്ന ഗന്ധർവ്വ സ്ത്രീ തന്റെ ഭർത്താവായ ലളിതനെ ശാപത്തിൽ നിന്ന് മോചിപ്പിക്കാൻ കാമദ ഏകാദശി വ്രതം അനുഷ്ഠിച്ചതായാണ് ഐതിഹ്യം. ഈ വ്രതപുണ്യം വഴി അദ്ദേഹം തന്റെ ഭീകര രൂപത്തിൽ നിന്ന് മോചിതനായി പഴയ രൂപം തിരികെ ലഭിച്ചു എന്ന് പറയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഭക്തരുടെ ശുദ്ധമായ ആഗ്രഹങ്ങൾ ഈ വ്രതം എടുക്കുന്നതിലൂടെ സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

കാമദ ഏകാദശി വ്രതവിധി
കാമദാ ഏകാദശി ദിവസം ഉപവാസമെടുത്ത് വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധർമ്മാധികൾ ചെയ്ത് ഭക്തിപൂർവ്വം കാമദാ ഏകാദശി അനുഷ്ഠിച്ചാൽ മനോകാമനകളും ആഗ്രഹങ്ങളും സഫലമാകുമെന്നും, മറ്റെല്ലാ അഭിവൃദ്ധികളും ഉണ്ടാകുമെന്നുമാണ് വിശ്വാസം.
ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കൽ എടുക്കണം. ഏകാദശി ദിവസം അന്നപാനാദികൾ പാടില്ലെന്നാണ് വിധിയെങ്കിലും ആരോഗ്യം അനുവദിക്കും പോലെ വ്രതമെടുക്കാം. പകൽ പൂർണ്ണമായോ ഭാഗികമായോ (പഴങ്ങൾ മാത്രം കഴിച്ച്) ഉപവാസം അനുഷ്ഠിക്കുക. രാവിലെ ഏണ്ണ തേയ്ക്കാതെ കുളിച്ച്, മനസ്സിൽ അന്യചിന്തകൾക്കൊന്നും ഇട നൽകാതെ ശുദ്ധമനസ്സോടെ ശുഭ്രവസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കണം. വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി ഭഗവാനെ വന്ദിച്ച്‌ പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും മൗനവ്രതം പാലിക്കുന്നതും നന്നായിരിക്കും. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവാ എന്നീ മന്ത്രങ്ങൾ , വിഷ്ണു അഷ്ടോത്തരം, ശതനാമ സ്തോത്രം എന്നിവ ജപിക്കുന്നത് നല്ലതാണ്.
പൂർണ്ണ ഉപവാസം അനുഷ്ഠിക്കാൻ സാധിക്കാതെ വരുമ്പോൾ അരിഭക്ഷണം ഒഴികെ ഗോതമ്പോ, പാലോ പഴങ്ങളോ മറ്റ് ലഘുവായ ഭക്ഷണമോ ആകാം. ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത് ശേഷം ദാനം നൽകിയ ശേഷം വ്രതം അവസാനിപ്പിക്കുന്നത് ശ്രേഷ്ഠമാണ്. . അല്പം ജലത്തിൽ രണ്ടു തുളസീ ദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേർത്ത്‌ ഭഗവത് സ്മരണയോടെ സേവിക്കുന്നതാണ്‌ പാരണ. തുടർന്ന് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌. ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം. ഭഗവാനെ ഈ 100 നാമങ്ങളാൽ എന്നും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല. കേൾക്കാം: പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം:

ALSO READ

ഓം നമോ നാരായണായ !

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847475559

Story Summary: Kamada Ekadeshi On March 29 Significance and Rituals

Highlights
കാമദ ഏകാദശി അനുഷ്ഠിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കും

എല്ലാ വ്രതങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടത് ഏകാദശിയാണ്

ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവാ മന്ത്രങ്ങൾ ജപിക്കണം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?