Friday, May 1, 2026
Friday, May 1, 2026
Home » സ്വർണ്ണാകർഷണ ഭൈരവൻ ധനവും ഐശ്വര്യവുമേകുന്ന മംഗളകാരി

സ്വർണ്ണാകർഷണ ഭൈരവൻ ധനവും ഐശ്വര്യവുമേകുന്ന മംഗളകാരി

0 comments

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവനായാണ് സ്വർണ്ണാകർഷണ ഭൈരവനെ ആരാധിക്കുന്നത്. ശിവഭഗവാന്റെ സാത്വിക ഭാവം അഥവാ ശാന്ത രൂപം. മറ്റ് ഭൈരവ രൂപങ്ങൾ ഉഗ്രഭാവത്തിലുള്ളതാണ്. എന്നാൽ സ്വർണ്ണാകർഷണ ഭൈരവൻ സ്വഭക്തർക്ക് ധനവും ഐശ്വര്യവും നൽകുന്ന മംഗളകാരിയാണ്.

ധനത്തിന്റെ അധിപൻ
ദാരിദ്ര്യത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നൽകുന്ന സ്വർണ്ണാകർഷണ ഭൈരവന്റെ കയ്യിലുള്ള അക്ഷയപാത്രത്തിൽ നിന്ന് സ്വർണ്ണനാണയങ്ങൾ ഒഴുകുന്നതായാണ് വിശ്വാസം. ഈ ഭാവത്തെ ആരാധിക്കുന്നതിലൂടെ ഭൗതികമായ നേട്ടങ്ങൾ മാത്രമല്ല, അറിവാകുന്ന പ്രകാശവും കിട്ടും. ശ്രീവിദ്യാ ഉപാസനാ തന്ത്രശാസ്ത്രങ്ങളിൽ സ്വർണ്ണാകർഷണ ഭൈരവന് വലിയ പ്രാധാന്യമുണ്ട്. കടബാധ്യതകൾ അകലാനും, നഷ്ടപ്പെട്ട സമ്പത്ത് തിരികെ ലഭിക്കാനും ഈ ദേവനെ ഉപാസിക്കുന്നത് ഉത്തമമാണ്.

കുബേരൻ, സ്വർണ്ണാകർഷണ ഭൈരവൻ, ലക്ഷ്മീദേവി

വിശേഷദിനങ്ങൾ
സ്വർണ്ണാകർഷണ ഭൈരവ ആരാധനയ്ക്കുള്ള വിശേഷദിനം എല്ലാമാസവും കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിവസമാണ്. പൗർണ്ണമി, അമാവാസി, തിരുവാതിര നക്ഷത്രങ്ങങ്ങളും വഴിപാടുകൾക്കും പ്രാർത്ഥനയ്ക്കും ഉത്തമമാണ്. പുലർച്ചെ, ബ്രഹ്മമുഹൂർത്തം, വൈകിട്ട് സന്ധ്യാവേളയിൽ മന്ത്രം ജപിക്കുന്നത് കൂടുതൽ ഗുണകരമായി പറയുന്നു. ദിവസവും 21 അല്ലെങ്കിൽ 108 തവണ സ്വർണ്ണാകർഷണ ഭൈരവമന്ത്രങ്ങൾ ജപിക്കാം.

സ്വർണ്ണാകർഷണ ഭൈരവ മന്ത്രം
ഓം നമോ സ്വർണ്ണാകർഷണ ഭൈരവായ
ധനധാന്യവൃദ്ധികരായ ശീഘ്രം ധനം ധാന്യം സ്വർണ്ണം
ദേഹി ദേഹി വശ്യ വശ്യ കുരുകുരു സ്വാഹാ

ഗായത്രി
സ്വർണ്ണഭൈരവായ വിദ്മഹേ
സ്വർണ്ണഹസ്തായ ധീമഹീ
തന്നോ: ഭൈരവ പ്രചോദയാൽ

മൂലമന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം
സ്വർണ്ണാകർഷണ ഭൈരവായ
ഹുംഫട് സ്വാഹാ

ALSO READ

മാലാമന്ത്രം
ഓം ക്ലീം ക്ലീം ക്ലീം ഹ്രീം ഹ്രീം ഹ്രീം സ്വാഹാ വം ആപദുദ്ധാരണായ അജാമിളപദ്ധായ
ലോകേശ്വരായ സ്വർണ്ണാകർഷണ ഭൈരവായ മമ
ദാരിദ്ര്യ വിദ്വേഷണായ ശ്രീം മഹാഭൈരവായ നമഃ

( അശോകൻ ഇറവങ്കര തയ്യാറാക്കിയത് )

Story Summary: Lord Swarnakarshan Bhairav is a sattvic form of Lord Bhairav, revered as the deity of wealth, prosperity, and the removal of poverty. Practitioners believe that his mantras can help attract financial stability and resolve debt-related issues.

Highlights
സ്വർണ്ണാകർഷണ ഭൈരവന്റെ അക്ഷയപാത്രത്തിൽ നിന്ന് ഒഴുകുന്നത് സ്വർണ്ണനാണയങ്ങൾ

കടബാധ്യതകൾ അകലാനും, നഷ്ടപ്പെട്ട
സമ്പത്ത് തിരികെ ലഭിക്കാനും ഭജിക്കാം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?