Wednesday, May 20, 2026
Wednesday, May 20, 2026
Home » ഇടവത്തിലെ ഷഷ്ഠിയിൽ സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം, ശത്രുനാശം, ദാമ്പത്യസൗഖ്യം

ഇടവത്തിലെ ഷഷ്ഠിയിൽ സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം, ശത്രുനാശം, ദാമ്പത്യസൗഖ്യം

by മംഗളഗൗരി
0 comments

സുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് ഇടവ മാസത്തിലെ ഷഷ്ഠി വ്രതം. ഇടവ മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യമാണ് മുഖ്യ ഫലം. 2026 മേയ് 21 നാണ് ഇത്തവണ ഇടവത്തിലെ ഷഷ്ഠി വ്രതം.

പഞ്ചമിക്കും പ്രാധാന്യം
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. എല്ലാ വ്രതങ്ങള്‍ക്കും വ്രതം അനുഷ്ഠിക്കുന്ന ദിവസത്തിനാണ് കൂടുതൽ പ്രാധാന്യം. എന്നാല്‍ ഷഷ്ഠിവ്രതത്തിനു മാത്രം അതിന്റെ തലേദിവസമായ പഞ്ചമിക്കും അതേ പ്രാധാന്യമുണ്ട്. പഞ്ചമിനാളില്‍ ഉപവാസമോ ഒരിക്കലോ നിർബ്ബന്ധമാണ്. അന്ന് ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാവുന്നതാണ്. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് കൂടുതല്‍ ഉത്തമം. സക്ന്ദ ഷഷ്ഠിക്ക് ഇത്തരത്തിലാണ് കൂടുതൽ പേരും വ്രതം അനുഷ്ഠിക്കുന്നത്. സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഷഷ്ഠി അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റേത് പോലെതന്നെ ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹം സിദ്ധിക്കും. സുബ്രഹ്മണ്യ മൂലമന്ത്രം, ഗായത്രി, അഷ്ടോത്തരം, സഹസ്ര നാമം, ഷഷ്ഠി ദേവി സ്തോത്രം, സ്‌കന്ദപുരാണം, ഗുഹ സ്തവം, സ്‌കന്ദ ഷഷ്ഠി കവചം എന്നിവ ഷഷ്ഠി വ്രതം നോൽക്കുന്നവർ പാരായണം ചെയ്യണം.

അഭിഷേകം ഉത്തമം
അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യ സ്വാമി. അതിനാൽ പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവകൊണ്ട് നടത്തുന്ന അഭിഷേകമാണ് ഏറ്റവും ഉത്തമമായ വഴിപാടുകൾ. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ഈ 5 വസ്തുക്കള്‍ പഞ്ചഭൂതതത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.

വിശേഷ ദിനങ്ങൾ
സുബ്രഹ്മണ്യ ഭഗവാന്റെ വാർഷിക പ്രധാനമായ വിശേഷ ദിനങ്ങൾ തൈപ്പൂയം, സ്‌കന്ദഷഷ്ഠി, വൈകാശി വിശാഖം എന്നിവയാണ്. ഇതിന് പുറമെ ഷഷ്ഠി തിഥി, കാർത്തിക,
പൂയം, വിശാഖം നക്ഷത്രം, ചൊവ്വ, ഞായർ ദിവസങ്ങൾ എന്നിവയും ഷൺമുഖ പ്രീതി നേടാൻ ഉത്തമമാണ്. ഭഗവാന്റെ അവതാര ദിവസമാണ് വൈകാശി വിശാഖം.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

ഷഷ്ഠീദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യേ സ്വഹാ

ALSO READ

സുബ്രഹ്മണ്യ ദ്വാദശനാമ മന്ത്രം
ഓം സേനാന്യൈ നമഃ
ഓം ക്രൗഞ്ചരയേ നമഃ
ഓം ഷണ്‍മുഖായ നമഃ
ഓം ഗുഹായ നമഃ
ഓം ഗാംഗേയായ നമഃ
ഓം കാര്‍ത്തികേയായ നമഃ
ഓം സ്വാമിനെ നമഃ
ഓം ബാലരൂപായ നമഃ
ഓം ഗ്രഹാഗ്രണ്യൈ നമഃ
ഓം ചാടപ്രിയയായ നമഃ
ഓം ശക്തിധത്യാരായ നമഃ
ഓം ദൈത്യാരയേ നമഃ

ഷഷ്ഠീദേവീ സ്തോത്രം
ആലാപനം, മണക്കാട് ഗോപൻ

https://youtu.be/KxebKL54gpA?si=U6ZwLp2YsII5hvS6


Story Summary: Significance and Benefits of Shashti Vritham ( Edavam )

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?