Thursday, July 2, 2026
Thursday, July 2, 2026
Home » ശ്രീ ലളിതാ സഹസ്രനാമം: ദേവീഭക്തരുടെ കാമധേനു

ശ്രീ ലളിതാ സഹസ്രനാമം: ദേവീഭക്തരുടെ കാമധേനു

by മംഗളഗൗരി
0 comments

ശ്രീ ലളിതാംബികാ ദേവിയുടെ അനേകായിരം നാമങ്ങളും സ്തോത്രങ്ങളും പ്രചാരത്തിലുണ്ടെങ്കിലും, അവയിൽ ഏറ്റവും ശ്രേഷ്ഠവും പ്രചുര പ്രചാരം നേടിയതും മന്ത്രശക്തി നിർഭരവുമായ സ്തോത്രമാണ് ശ്രീ ലളിതാ സഹസ്രനാമം. ദേവീഭക്തരുടെ കാമധേനു എന്ന് രണ്ടു വാക്കിൽ അതി ഗാഢമായി ഇതിനെ വിശേഷിപ്പിക്കാം. വെള്ളിയാഴ്ചകളിൽ ഭക്തിപൂർവ്വം ശ്രീ ലളിതാ സഹസ്രനാമം പാരായണം ചെയ്ത് ദേവിയെ ആരാധിക്കുന്നവർക്ക് അഭീഷ്ടസിദ്ധിയും സർവസൗഭാഗ്യങ്ങളും ലഭിക്കുമെന്നും, കുടുംബ സുഖം , ദാമ്പത്യ സൗഖ്യം , സന്താനസൗഭാഗ്യം എന്നിവയോടെ ജീവിച്ച് ഒടുവിൽ ദേവീസായുജ്യം പ്രാപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നിഷ്കാമഭാവത്തോടെ ഈ സഹസ്രനാമം ജപിക്കുന്നവർക്ക് എല്ലാ ബന്ധനങ്ങളിൽ നിന്നും മോചനം ലഭിക്കും. ധനം ആഗ്രഹിക്കുന്നവർക്ക് ധനവും, വിദ്യാർത്ഥികൾക്ക് വിദ്യയും, യശസ്സ് ആഗ്രഹിക്കുന്നവർക്ക് യശസ്സും ലഭിക്കുമെന്നാണ് ഫലശ്രുതിയിൽ പറയുന്നത്. ശ്രീവിദ്യാ മന്ത്രാർച്ചനയും ശ്രീചക്രപൂജയും ലളിതാ സഹസ്രനാമ പാരായണവും ചെയ്യാൻ കഴിയുന്നത് അനേകം ജന്മങ്ങളിലെ പുണ്യകർമ്മങ്ങളുടെയും കഠിനതപസ്സിന്റെയും ഫലമാണെന്ന് ആചാര്യന്മാർ പറയുന്നു. ലളിതാ സഹസ്രനാമം കൂടാതെ ദേവിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ണില്ലാതെ രൂപം കാണാൻ ശ്രമിക്കുന്നതിന് തുല്യമാണെന്നും അതിനാൽ ഓരോ ദേവീഭക്തനും ശുദ്ധമനസ്സോടെ ഇത് നിത്യം പാരായണം ചെയ്യണമെന്നും ശാസ്ത്രങ്ങൾ ഉപദേശിക്കുന്നു.

Shop Now Visit Okalasha: https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

✨ ലളിതാ സഹസ്രനാമത്തിന്റെ ഉത്ഭവം
പതിനെട്ട് മഹാപുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഖണ്ഡത്തിൽ, ഹയഗ്രീവ–അഗസ്ത്യ സംവാദരൂപത്തിലാണ് ലളിതാ സഹസ്രനാമം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വശിനി തുടങ്ങി വാഗ്ദേവതമാർ രചിച്ച ഈ ദിവ്യസ്തോത്രം ശ്രീ ലളിതോപാഖ്യാനത്തിന്റെ പ്രധാന ഭാഗമാണ്. ലോകത്തെ ദുഃഖങ്ങളിൽ നിന്നും തിന്മകളിൽ നിന്നും മോചിപ്പിക്കണമെന്ന ആഗ്രഹത്തോടെ കഠിനതപസ്സനുഷ്ഠിച്ച അഗസ്ത്യമഹർഷിക്ക് വിഷ്ണുഭഗവാൻ ഹയഗ്രീവസ്വരൂപത്തിൽ പ്രത്യക്ഷനായി. ശംഖം, ചക്രം, അക്ഷമാല, പുസ്തകം എന്നിവ നാലുകൈകളിലേന്തിയ ഹയഗ്രീവഭഗവാൻ, സംസാരദുഃഖത്തിൽ അകപ്പെട്ട ജീവജാലങ്ങൾക്ക് മോക്ഷമാർഗം ഉപദേശിക്കണമെന്ന അഗസ്ത്യരുടെ അഭ്യർഥന അംഗീകരിച്ചു. തുടർന്ന് പരാശക്തിയായ ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ അവതാരകഥ, ഭണ്ഡാസുരന്റെ ഉദ്ഭവം, ശ്രീചക്ര മഹിമ, ലളിതാ സഹസ്രനാമം എന്നിവ വിശദമായി ഉപദേശിക്കുകയും ലോകത്തിലെ സകല താപങ്ങൾക്കും സിദ്ധൗഷധമാണ് ദേവിയുടെ നാമസഹസ്രമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

✨ ലളിതാ സഹസ്രനാമ പ്രകരണത്തിൽ മൂന്ന് ഭാഗങ്ങളാണുള്ളത്:
1) പൂർവഭാഗം
2) സഹസ്രനാമം
3) ഉത്തരഭാഗം (ഫലശ്രുതി)
പൂർവഭാഗത്തിൽ അഗസ്ത്യമുനിയുടെ ചോദ്യങ്ങൾക്ക് ഹയഗ്രീവഭഗവാൻ നൽകുന്ന ഉത്തരങ്ങളിലൂടെയാണ് സഹസ്രനാമത്തിന്റെ മഹത്വം വിവരിക്കുന്നത്.

ലളിതാ സഹസ്രനാമം – വ്യാഖ്യാനസഹിതം
ബഹുഭാഷാപണ്ഡിതനും ആത്മീയ താപസിയുമായിരുന്ന ആചാര്യൻ ഡോ. ബി. സി. ബാലകൃഷ്ണൻ രചിച്ച, ഓതന്റിക് ബുക്സ് പ്രസിദ്ധീകരിച്ച ‘ലളിതാ സഹസ്രനാമം – വ്യാഖ്യാനം’ എന്ന ഗ്രന്ഥം ഭക്തർക്കും പഠിതാക്കൾക്കും ഒരുപോലെ അമൂല്യമായ ഒരു നിധിയാണ്. ഏകദേശം 450 പേജുകളുള്ള ഹാർഡ് ബൗണ്ട് പതിപ്പായ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
✅ ലളിതാ സഹസ്രനാമത്തിന്റെ ഉത്ഭവവും മഹാത്മ്യവും
✅ സമ്പൂർണ്ണ ലളിതാ സഹസ്രനാമാവലി
✅ ആയിരം നാമങ്ങളുടെയും ആധികാരിക വ്യാഖ്യാനം
✅ ഓരോ നാമത്തിന്റെയും ആത്മീയവും താന്ത്രികവുമായ പ്രാധാന്യം

ആചാര്യപരമ്പരയുടെ വിശ്വാസമനുസരിച്ച്, ഈ സഹസ്രനാമത്തിലെ ഓരോ നാമവും ഓരോ മന്ത്രസ്വരൂപമാണ്. വ്യത്യസ്ത കാര്യസിദ്ധികൾക്കായി ഈ നാമങ്ങൾ ജപിക്കുന്നത് അത്യുത്തമമാണെന്നും അനേകം ഭക്തരുടെ അനുഭവങ്ങളും അതിന് സാക്ഷ്യമാണെന്നും കരുതപ്പെടുന്നു. ആത്മീയ ഗ്രന്ഥശേഖരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഈ ശ്രേഷ്ഠഗ്രന്ഥം ഇപ്പോൾ ഓ കലശ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്. വില: ₹599 + ഡെലിവറി ചാർജ്
 ഇന്ന് തന്നെ ഓർഡർ ചെയ്യൂ!
Sri Lalitha Sahasranamam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop/lalitha-sahasranamam-vyakhyanam-malayalam-book-sri-chakra-devotional-text

 ഓ കലശയിൽ ലഭ്യമായ മറ്റ് വിശിഷ്ട ഭക്തിഗ്രന്ഥങ്ങൾ :
1) ശ്രീ ലളിതോപാഖ്യാനം – സ്തോത്രവും വ്യാഖ്യാനവും
2) ദേവീ മഹാത്മ്യം – സ്തോത്രവും വ്യാഖ്യാനവും
3) പ്രശ്നപരിഹാര വരിയോല – ശ്രീ എം. നന്ദകുമാർ
4) അനുഷ്ഠാന വിജ്ഞാനകോശം – ഡോ. കെ. ബാലകൃഷ്ണ വാര്യർ
5) ശ്രീ പത്മനാഭസ്വാമി ക്ഷേത്രം – അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി
കൂടാതെ നിരവധി മികച്ച ആത്മീയ – ഭക്തിഗ്രന്ഥങ്ങൾ ഓ കലശയിൽ ലഭ്യമാണ്.
 ഇന്ന് തന്നെ ഓർഡർ ചെയ്യൂ!
നിങ്ങളുടെ നിത്യപാരായണവും ആത്മീയസാധനയും കൂടുതൽ അർത്ഥവത്താക്കാൻ ഈ അപൂർവ ഗ്രന്ഥങ്ങൾ സ്വന്തമാക്കൂ.

ALSO READ

 പുസ്തകങ്ങൾ വാങ്ങാൻ:
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=books&is_service=false

Story Summary: Devotional Significance of Sri Lalitha Sahasranamam Commentary by Dr. B.C. Balakrishnan

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?