Friday, August 21, 2026
Friday, August 21, 2026
Home » ശ്രീപദ്മനാഭസ്വാമിക്ക് ശ്രീവിഷ്ണു സഹസ്രനാമ ജപയജ്ഞം അഞ്ചാം ഘട്ട സമർപ്പണം ഞായറാഴ്ച

ശ്രീപദ്മനാഭസ്വാമിക്ക് ശ്രീവിഷ്ണു സഹസ്രനാമ ജപയജ്ഞം അഞ്ചാം ഘട്ട സമർപ്പണം ഞായറാഴ്ച

by മംഗളഗൗരി
0 comments

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീവിഷ്ണു സഹസ്രനാമ ജപയജ്ഞം അഞ്ചാം ഘട്ട സമർപ്പണം 1202 ചിങ്ങം 7, 2026 ആഗസ്റ്റ് 23 ഞായറാഴ്ച ശ്രാവണ ശുക്ലപക്ഷ ഏകാദശി നാൾ
രാവിലെ നടക്കും. രണ്ടായിരത്തോളം ഭക്തർ എത്തിച്ചേരുന്ന ജപയജ്ഞത്തിലേക്ക് എല്ലാവരെയും ശ്രീപദ്മനാഭ ഭക്തമണ്ഡലി സ്വാഗതം ചെയ്തു.

അഷ്ടമംഗല ദേവപ്രശ്‌ന വിധി പ്രകാരം തന്ത്രി നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശത്താലാണ് വിഷ്ണുസഹസ്രനാമ സ്‌തോത്രം സമൂഹ പാരായണം ആരംഭിച്ചത്. സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍നിന്നുമുള്ള നൂറിലധികം ഭക്തജനങ്ങള്‍ നിത്യവും ചിട്ടയോടെയും അച്ചടക്കത്തോടെയും ഇതിൽ പങ്കെടുത്തു വരുന്നു.

SREE PADMANABHASWAMY KSHETHRAM by Aswathy Thirunal Gauri Lakshmi Bai https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ആദ്യഘട്ടമായി ദേവപ്രശ്‌നവിധിയില്‍ നിര്‍ദ്ദേശിച്ച 93000 ആവര്‍ത്തി സ്‌തോത്ര ജപം പൂര്‍ത്തീകരിച്ചു. തുടർന്ന് ക്ഷേത്ര ചൈതന്യവര്‍ദ്ധനവിന് ഉതകുന്ന ഈ  ജപം നിത്യജപമാക്കണമെന്ന് തമ്പുരാട്ടിമാരും ഭരണസമിതിയംഗങ്ങളും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വിഘ്‌ന പരിസമാപ്തി ലക്ഷ്യം വച്ചുകൊണ്ടാണ് തന്ത്രിവര്യന്റെ നിര്‍ദ്ദേശത്തില്‍ ഓരോ ഘട്ടത്തിലെയും ജപം പൂര്‍ത്തിയാക്കി വരുന്നത്. വിഷ്വക്‌സേനപ്രതിഷ്ഠ, സ്തൂപികാ പുനഃപ്രതിഷ്ഠ, മുറജപ – ലക്ഷദീപ മഹോത്സവത്തിന്റെ പരിപൂര്‍ണ്ണത എന്നിവയെല്ലാം ഇതിൽ ഉള്‍പ്പെടുന്നു. ഇവയെല്ലാം നിര്‍വിഘ്‌നം പൂര്‍ത്തിയാക്കി, നാമജപം 32 കോടിയിലേക്ക് മുന്നോട്ടു പോകുന്നു.

കഴിഞ്ഞ വിഷു മുതല്‍ ക്ഷേത്ര മൂലബിംബത്തിന്റെ നവീകരണം നിര്‍വിഘ്‌നം പൂര്‍ണ്ണതയിലെത്താൻ ലക്ഷ്യം വച്ചു കൊണ്ടുള്ള ജപസങ്കല്പമാണ് തന്ത്രിവര്യന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ നിത്യജപയജ്ഞം നിര്‍ദ്ദിഷ്ട വ്യവസ്ഥയില്‍ കുലശേഖര മണ്ഡപത്തില്‍ നടക്കുന്നു യജ്ഞം ആരംഭിച്ചപ്പോഴുള്ള നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും ഭീഷ്മാഷ്ടമി സമയത്തും ശ്രാവണത്തിലെ തിരുവോണത്തിനടുത്ത ദിവസത്തിലും ഇതുവരെ ജപത്തിനെത്തിയ വരെ പങ്കെടുപ്പിച്ച് മഹാസമര്‍പ്പണം ഉണ്ടാകണം എന്നതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ നാലു സമര്‍പ്പണങ്ങള്‍ പൂര്‍ത്തിയായി. ശ്രാവണ മാസത്തിലെ അഞ്ചാം സമര്‍പ്പണമാണ്, ഞായറാഴ്ച ശ്രാവണ ശുക്ലപക്ഷ ഏകാദശി നാൾ രാവിലെ 8.30 ന് നിശ്ചയിച്ചിട്ടുള്ളത്.

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷണു സഹസ്രനാമം കേൾക്കാം: https://youtu.be/8WgdMb-udz8?si=MzcT4FIT2oaPFeDM

ALSO READ

Story Summary:  Shree Vishnu Sahasranama Japa Yajna offering of Sri Padmanabha Swamy temple on August 23 Sunday

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?