മംഗള ഗൗരി
എല്ലാറ്റിന്റെയും തുടക്കമാണ് ഗണേശൻ. ജീവിതത്തിൽ ഗണേശ പ്രീതിയില്ലെങ്കിൽ സംഭവിക്കാവുന്ന ദുരനുഭവങ്ങളുടെ ഒരു നിര തന്നെയുണ്ടെന്ന് ചില പുരാണങ്ങളിൽ പറയുന്നുണ്ട്. വിഘ്നങ്ങൾ അകറ്റാനും വിജയത്തിനും ഗണേശ പൂജ അനിവാര്യമാണ്. നന്മയുടെയും സമൃദ്ധിയുടെയും ദേവനായാണ് ഗണേശനെ കാണുന്നത്. കലിയുഗത്തിൽ ഗണേശനെ ശുഭ്ര വർണ്ണത്തിൽ രണ്ടു കൈകളോടു കൂടിയ രൂപത്തിൽ വേണം പ്രാർത്ഥിക്കേണ്ടത്. ആരാധനയ്ക്ക് 32 ഗണേശ രൂപങ്ങളാണ് പ്രചാരത്തിലുള്ളത്. ഇതിൽ 27 എണ്ണം ഒരോ നക്ഷത്രങ്ങൾക്കും കല്പിച്ചിരിക്കുന്നു. ഓരോ നക്ഷത്രജാതരും അവരവർക്ക് പറഞ്ഞിട്ടുള്ള ഗണേശ രൂപം സങ്കല്പിച്ച് പ്രാർത്ഥിച്ചാൽ അതിവേഗം തടസ്സങ്ങൾ അകന്ന് ആഗ്രഹങ്ങൾ സാധിക്കും. ഗണേശ പ്രീതി നേടുവാൻ ഏറ്റവും നല്ല ദിവസമാണ് ഭഗവാന്റെ തിരു അവതാര ദിനമായ വിനായകചതുർത്ഥി. 2026 സെപ്തംബർ 14, 15 തീയതികളിലാണ് ഇത്തവണ വിനായക ചതുർത്ഥി ആഘോഷം. ഈ ദിനങ്ങളിൽ വ്രതമെടുത്ത് ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ വിഘ്നങ്ങളും അകലും. എല്ലാ പക്ഷത്തിലെയും ചതുർത്ഥി ദിവസം ഗണേശ പൂജയ്ക്ക് ഉത്തമമാണ്. ഓരോ നക്ഷത്രജാതരും ഈ ദിവസം പ്രത്യേകമായി സങ്കല്പിച്ച് ആരാധിക്കേണ്ട ഗണേശ രൂപം:

1 അശ്വതി – ദ്വിമുഖ ഗണപതി
2 ഭരണി – സിദ്ധി ഗണപതി
3 കാർത്തിക – ഉച്ഛിഷ്ട ഗണപതി
4 രോഹിണി – വിഘ്ന ഗണപതി
5 മകയിരം – ക്ഷിപ്രഗണപതി
6 തിരുവാതിര – ഹേരംബ ഗണപതി
7 പുണർതം – ലക്ഷ്മീ ഗണപതി
8 പൂയം – മഹാഗണപതി
9 ആയില്യം – വിജയ ഗണപതി
10 മകം – നൃത്യ ഗണപതി
11 പൂരം – ഊർദ്ധ്വ ഗണപതി
12 ഉത്രം – ഏകാക്ഷര ഗണപതി
13 അത്തം – വര ഗണപതി
14 ചിത്തിര – ത്ര്യക്ഷര ഗണപതി
15 ചോതി – ക്ഷിപ്ര പ്രസാദ ഗണപതി
16 വിശാഖം – ഹരിദ്രാ ഗണപതി
17 അനിഴം – ഏകദന്ത ഗണപതി
18 തൃക്കേട്ട – സൃഷ്ടി ഗണപതി
19 മൂലം – ഉദ്ദണ്ഡ ഗണപതി
20 പൂരാടം – ഋണമോചക ഗണപതി
21 ഉത്രാടം – ഢുണ്ഡിഗണപതി
22 തിരുവോണം – ദ്വിമുഖ ഗണപതി
23 അവിട്ടം – ത്രിമുഖ ഗണപതി
24 ചതയം – സിംഹ ഗണപതി
25 പൂരുരുട്ടാതി – യോഗ ഗണപതി
26 ഉത്തൃട്ടാതി – ദുർഗ്ഗാ ഗണപതി
27 രേവതി – സങ്കടഹര ഗണപതി
Story Summary: Ganesha forms to be
worshipped based on your birth star
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.