Tuesday, October 6, 2026
Tuesday, October 6, 2026
Home » നാഗക്ഷേത്രങ്ങൾ നാഗരാജാവിൻ്റെ തിരുനാൾ മഹോത്സവത്തിന് ഒരുങ്ങി

നാഗക്ഷേത്രങ്ങൾ നാഗരാജാവിൻ്റെ തിരുനാൾ മഹോത്സവത്തിന് ഒരുങ്ങി

by NeramAdmin
0 comments

നാഗക്ഷേത്രങ്ങൾ നാഗരാജാവിൻ്റെ തിരുനാൾ മഹോത്സവത്തിനൊരുങ്ങി. നാളെ, ചൊവ്വാഴ്ചയാണ് അനന്തന്റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രം ഇപ്പോൾ തന്നെ ആയില്യം മഹോത്സവത്തിൻ്റെ തിരക്കിലാണ്. ഇവിടെ പുണർതം നാളിൽ ഉത്സവം തുടങ്ങി. വിശേഷ പൂജകൾക്കും അനുഷ്ഠാനങ്ങൾക്കും ഒപ്പം ഭക്തിസാന്ദ്രമായ കച്ചേരികളും സംഗീത ഫ്യൂഷനുകളും കൊണ്ട് ക്ഷേത്രാങ്കണം ധന്യമാണ്.

വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി

നാളെ എഴുന്നള്ളത്ത്
മഞ്ഞളിന്റെയും പാലിന്റെയും സുഗന്ധം പരക്കുന്ന ഇവിടെ ഇന്ന് പൂയം നാളിൽ നടക്കുന്ന നാഗരാജവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന ദർശിക്കുന്നത് പുണ്യകരമാണ്. ഇത് തൊഴുതാൽ നാഗദോഷങ്ങൾ ശമിക്കും എന്നാണ് വിശ്വാസം. ആയില്യം നാളിലെ നിർമ്മാല്യദർശനം അതീവ ശ്രേഷ്ഠമാണ്. നാളെ, ഒക്ടോബർ 6 ന് ഉച്ചയ്ക്ക് 3 മണിക്കാണ് സർവ്വാലങ്കാര വിഭൂഷിതനായ നാഗാരാജാവിനെ വാദ്യമേളങ്ങളോടെ നിലവറയിലേക്ക് ആനയിക്കുന്ന ആയില്യം എഴുന്നള്ളത്ത്. നിലവറയിലെ പൂജകൾക്കുശേഷം തിരിച്ചെഴുന്നള്ളിക്കും. പുള്ളവൻ പാട്ടിന്റെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ക്ഷേത്രത്തിൽ വലംവച്ച ശേഷം അകത്തേക്ക് വരും. ഈ എഴുന്നള്ളത്ത് ദർശനം രാഹു ദോഷം ശമിപ്പിക്കും, വിഷഭയം ഒഴിവാക്കും എന്ന് കരുതുന്നു. സന്ധ്യയോടെ ഏറെ വിശേഷപ്പെട്ട സർപ്പബലി നടക്കും. വെട്ടിക്കോട്ടെ വിഗ്രഹത്തിൽ ആടിയ എണ്ണ ത്വക്ക് രോഗങ്ങൾക്കും മാറാരോഗങ്ങൾക്കും ഔഷധമാണെന്ന് പറയുന്നു. ഇവിടെ ഭജനമിരുന്നാൽ സർപ്പശാപദോഷങ്ങൾ പൂർണ്ണമായി അകലും.

https://www.okalasha.com/

നാഗപൂജ എല്ലായിടത്തും
വെട്ടിക്കോടിന് പുറമെ പ്രധാന നാഗരാജ സന്നിധികളായ പാമ്പുംമേക്കാട്, അനന്തന്‍ കാട്, വടക്കുമ്പാട്ട്, പാതിരിക്കുന്നത്ത്, ആമേട, പള്ളിപ്പുറം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം കന്നിമാസത്തെ ആയില്യമാണ് മുഖ്യം. നാഗക്ഷേത്രങ്ങൾക്കു പുറമെ ശിവക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ആയില്യം നാളിൽ നാഗപൂജ, നൂറുംപാലും തുടങ്ങിയ വഴിപാടുകൾ നടത്തിവരുന്നു.
മണ്ണാറശാല ആയില്യം തുലാമാസത്തിലെ ആയില്യം നാളിലാണ് ആചരിക്കുന്നത്. എങ്കിലും കന്നിമാസത്തിലെ ആയില്യവും വിശേഷമായാണ് ആചരിക്കുന്നത്.

വർഷം മുഴുവൻ അനുഗഹം
കന്നി ആയില്യം തൊഴുതാൽ ഒരു
വർഷം മുഴുവൻ ആയില്യം പൂജ നടത്തിയതിന് തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആയില്യവ്രതം ആരംഭിക്കേണ്ട മാസവും കന്നിയാണെന്നും വിശ്വാസമുണ്ട്. നാഗങ്ങൾ ചാതുർമാസ്യ വ്രതത്തിൽ നിന്ന് ഉണരുന്ന ദിനമായും കന്നി ആയില്യത്തെ കണക്കാക്കുന്നു.

പ്രത്യേക വഴിപാടുകൾ
സർപ്പദോഷം, നാഗശാപം തുടങ്ങിയ വിശ്വാസങ്ങളുള്ളവർ ആയില്യം നാളിൽ നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി നിവേദ്യം, അർച്ചന, മഞ്ഞൾപ്പൊടി സമർപ്പണം, വസ്ത്രസമർപ്പണം തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്. രാഹുവിന്റെ അനിഷ്ടസ്ഥിതി ജാതകത്തിലുള്ളവർ ശിവക്ഷേത്രങ്ങളിലോ നവഗ്രഹ ക്ഷേത്രങ്ങളിലോ രാഹുപൂജ നടത്തുന്നതും വിശ്വാസപരമായ ആചാരമാണ്. സന്താനസൗഭാഗ്യം, സന്താനഭിവൃദ്ധി, വിവാഹതടസം മാറൽ, കുടുംബ ഐശ്വര്യം, രോഗശാന്തി തുടങ്ങിയ ഫലങ്ങൾ സർപ്പാരാധനയിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. സന്താനദോഷങ്ങൾക്കും സർപ്പപ്രീതിക്കുമായി നൂറുംപാലും, സർപ്പബലി തുടങ്ങിയ വഴിപാടുകൾ നടത്തിവരുന്നു. മണ്ണാറശാലയിൽ ഉരുളി കമഴ്ത്തുന്നതും സന്താന സൗഭാഗ്യത്തിനായുള്ള പ്രധാന വഴിപാടുകളിലൊന്നാണ്.

ALSO READ

ശ്രീ നാഗരാജ കീർത്തനം
നാഗപ്രീതിക്കായി ആയില്യം നാളിൽ നാഗരാജ പാഹിമാം എന്ന് തുടങ്ങുന്ന ശ്രീ നാഗരാജ കീർത്തനം കേൾക്കുന്നതും ഉരുവിടുന്നതും അനുഗ്രഹദായകമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന നാഗരാജ കീർത്തനം കേൾക്കാം:

https://youtu.be/73cAT688DiY?si=nVfygEFO_awLLCgF

Story Summary: Naga temples are geared up for the Annual festival of the Nagaraja

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?