Wednesday, October 28, 2026
Wednesday, October 28, 2026
Home » മധുരമീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം മുക്കൂറുണി പിള്ളയാർ

മധുരമീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം മുക്കൂറുണി പിള്ളയാർ

by NeramAdmin
0 comments

മധുര മീനാക്ഷി ക്ഷേത്രത്തിലെ ഗണപതി ഭഗവാന്റെ വിശേഷരൂപമാണ് മുക്കൂറുണി പിള്ളയാർ. പിള്ളയാർ എന്നത് തമിഴിൽ ഗണപതിഭഗവാനെ വിളിക്കുന്ന പേരാണ്. ‘മുക്കൂറുണി’ എന്ന പേരിന് ഒരു പ്രത്യേക വഴിപാടുമായി ബന്ധമുണ്ട്. അളവിനെ സൂചിപ്പിക്കുന്ന പരമ്പരാഗത പദമാണ് കുറുണി. മൂന്ന് കുറുണി അരിയിൽ തയ്യാറാക്കുന്ന മോദകമാണ് ഇവിടെ ഗണപതി ഭഗവാന് നേദിക്കുന്നത്. കറതീർന്ന ഭക്തി, അളവറ്റ സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ഈ മോദകം. പഴയകാലത്ത് തമിഴ്‌നാട്ടിൽ നെല്ല്, അരി തുടങ്ങിയവ അളക്കാൻ ഉപയോഗിച്ചിരുന്ന അളവുതൂക്ക സമ്പ്രദായമാണ് കുറുണി. നമ്മുടെ പഴയ 8 നാഴി അഥവാ 2 ഇടങ്ങഴിയാണ് ഒരു കുറുണി. മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ ഗണേശന് ‘മുക്കൂറുണി പിള്ളയാർ’ എന്ന് പേര് വരാൻ കാരണം ‘മൂന്ന് കുറുണി’ (മുക്കൂറുണി) അരി കൊണ്ടുള്ള ഭീമാകാരമായ ഈ മോദകം തന്നെയാണ്. ഏകദേശം 12 മുതൽ 13 കിലോഗ്രാം വരെ അരിയാണ് ഈ ഒരു മോദകം തയ്യാറാക്കാൻ വേണ്ടത്. മുക്കൂറുണി പിള്ളയാർ വിഗ്രഹത്തിന് ഏകദേശം ഏഴ് അടി ഉയരമുണ്ട് . മധുരയിലെ വണ്ടിയൂർ മാരിയമ്മൻ തെപ്പക്കുളത്തിൽ നിന്നാണ് ഈ വിഗ്രഹം കണ്ടെത്തിയത് എന്ന് പറയുന്നു. വിഘ്നങ്ങൾ അകറ്റി കാര്യവിജയം നൽകുന്ന മുക്കൂറുണി പിള്ളയാർ ഭഗവാനെ ദർശിക്കാൻ ഇവിടെ എന്നും വലിയ തിരക്കാണ്. മുക്കൂറുണി മോദകം സമർപ്പിച്ചുള്ള ആരാധനയാണ് മറ്റു ഗണപതി ക്ഷേത്രങ്ങളിൽ നിന്ന് ഈ വിനായക സന്നിധിയെ വേറിട്ടു നിർത്തുന്നത്.

 മുക്കൂറുണി പിള്ളയാരുടെ
അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ!

Story Summary: Story of Mukkuruni Pillaiyar at Meenakshi Amman Temple, Madurai. He is offered a grand modakam made from three kuruni of grains, symbolizing devotion in abundance.
This form of Ganesha reminds us any
offering, when made with sincerity, becomes divine.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?