Wednesday, February 4, 2026
Wednesday, February 4, 2026
Home » കേതുദോഷം, തൊഴിൽ ദുരിതം, ശത്രുദോഷം,വിവാഹതടസം നീക്കും കൊട്ടാരക്കര ഗണപതി

കേതുദോഷം, തൊഴിൽ ദുരിതം, ശത്രുദോഷം,
വിവാഹതടസം നീക്കും കൊട്ടാരക്കര ഗണപതി

by NeramAdmin
0 comments

മംഗള ഗൗരി
കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. ക്ഷേത്രത്തിന്റെ രേഖകളിലെ നാമം മണികണഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്. പുത്രന്റെ ദാരുണമായ അന്ത്യത്തിനു ശേഷം അലഞ്ഞു തിരിഞ്ഞ പെരുന്തച്ചൻ ഈ ക്ഷേത്രത്തിലും എത്തിചേർന്നു. ഇവിടെ കണ്ട ഒരു പ്ലാവിൻ വേരുകൊണ്ട് അദ്ദേഹം രണ്ട് കൊമ്പുള്ള ഒരു ഗണപതിയുടെ വിഗ്രഹം കൊത്തിയുണ്ടാക്കി ഈ ശിവ ക്ഷേത്രത്തിന്റെഅഗ്‌നികോണിൽ പ്രതിഷ്ഠിച്ചു. അതോടു കൂടി മണികണഠേശ്വരം ക്ഷേത്രം ഏറെ പ്രസിദ്ധിയിലേക്ക് ഉയർന്നു. കേതുവിന്റെ ദോഷം ശമിപ്പിക്കാൻ പ്രത്യേക സിദ്ധിയുള്ള ഗണപതിയെയാണ് പെരുന്തച്ചൻ ഇവിടെ പ്രതിഷ്ഠിച്ചത്. ആയിരത്തി നാന്നൂറോളം വർഷം പഴക്കമുണ്ട് ഈക്ഷേത്രത്തിനെന്നാണ് വിശ്വാസം.

ഉണ്ണിയപ്പം വഴിപാടിലൂടെ പ്രസിദ്ധം

ഉണ്ണിയപ്പം വഴിപാടിലൂടെ വളരെയധികം പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷമാണ് വിനായക ചതുർത്ഥി. അന്ന് വ്രതമെടുത്ത് ഗണപതിയെ ദർശിച്ച് കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ വിവാഹതടസം, ഔദ്യോഗിക പ്രതിസന്ധി, ശത്രുദോഷം വിദ്യാതടസം എന്നിവ മാറിക്കിട്ടും. എല്ലാ ദോഷങ്ങൾക്കും ശാന്തി ലഭിക്കും. ധനാഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. വിഘ്‌നനിവാരണത്തിന് പഴമാല ചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട്. ഐശ്വര്യാഭിവൃദ്ധിക്ക് താമരമൊട്ട് മാല ചാർത്തണം. കേതുദോഷശാന്തിക്ക് കറുകമാല ചാർത്തുകയാണ് വേണ്ടത്. ചിങ്ങത്തിലെ വിനായക ചതുർത്ഥി ദിവസം മാത്രമാണ് കൊട്ടാരക്കര ഗണപതിയെ പുറത്തെഴുന്നള്ളിക്കുന്നത്. അന്ന് മാത്രമേ മോദകം വഴിപാട് നടത്താറുള്ളു. അഷ്ട ദ്രവ്യ ഗണപതി ഹോമമാണ് മറ്റൊരു പ്രധാന വഴിപാട്. മേടമാസത്തിലെ തിരുവാതിരയാണ് ഉത്സവം. പുനപ്രതിഷ്ഠാവാർഷികം. തൈപ്പൂയം, മണ്ഡലപൂജ എന്നിവയും ആഘോഷിക്കുന്നു. ക്ഷേത്രത്തിലെ ഫോൺ- 0474 – 245 7200 വിനായകചതുർത്ഥി വ്രതം.

ശരിയായ രീതിയിൽ വിനായക ചതുർത്ഥി വ്രതം എടുത്താൽ സർവ്വസുഖ സൗഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ നിന്നും വിഘ്‌നങ്ങൾ അകറ്റുക എന്നതാണ് വിനായക ചതുർത്ഥി വ്രതത്തിന്റെ പ്രധാന ലക്ഷ്യം. ചതുർത്ഥിയുടെ തലേദിവസം സന്ധ്യയ്ക്ക് മുൻപ് ആഹാരം കഴിച്ച് വ്രതം തുടങ്ങണം. രാത്രിയിൽ ഒന്നും കഴിക്കരുത്. ചതുർത്ഥിനാൾ രാവിലെ കുളിച്ച് ശുദ്ധമായി വീട്ടിൽ വിളക്ക് കൊളുത്തണം. തുടർന്ന് ഗണപതി ക്ഷേത്ര ദർശനം നടത്തണം. കഴിയുന്നത്ര ഗണപതി മന്ത്രങ്ങൾ ജപിച്ച് ദിവസം മുഴുവൻ കഴിയണം. ഓം ഗം ഗണപതയേ നമ: ജപം മുടക്കരുത്. ബ്രഹ്മചര്യം പാലിക്കണം. ലഹരി പദാർത്ഥങ്ങളും മത്സ്യമാംസാദികളും ഉപയോഗിക്കരുത്. പകൽ ഉറങ്ങരുത്. പുലയും വാലായ്മയും ഉള്ളവർ വ്രതം എടുക്കരുത്.

ജീവിതാഭിവൃദ്ധിക്കും ആഗ്രഹങ്ങൾ സഫലമാകാനും കാര്യസിദ്ധിക്കും സമൃദ്ധി ഗണപതിയുടെ 36 നാമങ്ങൾ 36 പ്രാവശ്യം വീതം വിനായക ചതുർത്ഥി ദിവസം തുടങ്ങി 21 ദിവസം രണ്ടുനേരം ചൊല്ലണം. ചിട്ടയോടെ ചതുർത്ഥി വ്രതം അനുഷ്ഠിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.

സമൃദ്ധി ഗണപതി 36 നാമങ്ങൾ

ALSO READ

ഓം ഗജാരൂഢായ നമ:
ഓം ഗജവദനായ നമ:
ഓം ഗവയേ നമ:
ഓം ശാശ്വതായ നമ:
ഓം ശാശ്വതരൂപായ നമ:
ഓം ആത്മയോനിനിലായ നമ:
ഓം മഹാതേജസേ നമ:
ഓം തേജോ രൂപിണേ നമ:
ഓം യോഗനിധയേ നമ:
ഓം യോഗീശ്വരായ നമ:
ഓം ശാസ്ത്രജ്ഞായ നമ:
ഓം നവീനായ നമ:
ഓം കിരീട ധാരിണേ നമ:
ഓം സത്യസന്ധായ നമ:
ഓം മദനമേഖലായനമ:
ഓം ചതുര്‍ബാഹവേ നമ:
ഓം വേദ വിദേ നമ:
ഓം സൗഖ്യായനമ:
ഓം ഓം കാര്യയുക്തായനമ:
ഓം കാമാദിരഹിതായ നമ:
ഓം വശ്യമാലിനേ നമ:
ഓം വശ്യമോഹിനേ നമ:
ഓം ത്രിപുരാന്തകപുത്രായ നമ:
ഓം കാലാത്മനേ നമ:
ഓം ശക്തിയുക്തായ നമ:
ഓം ദേവപൂജിതായ നമ:
ഓം ഢും ഢിവിനായകായ നമ:
ഓം മഹാ പ്രഭവേ നമ:
ഓം സ്തംഭനകരായ നമ:
ഓം ദിവ്യനൃത്തപ്രിയായ നമ:
ഓം ദിവ്യ കേശായ നമ:
ഓം സ്‌കന്ദാഗ്രജായ നമ:
ഓം സക്ന്ദ വന്ദിതായ നമ:
ഓം ചതുരാത്മനേ നമ:
ഓം ഫലദായകായ ന:മ:
ഓം ഗണം ജയായ നമ:

മംഗള ഗൗരി

Story Summary : Kottarakkara Maha Ganapathy Temple, Vinayaka Chaturthi Festival

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?