കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന് അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക. മാനസിക അസ്വസ്ഥതകളെല്ലാം അകന്ന് മന:ശാന്തി ലഭിക്കും. ധ്യാനശ്ലോകത്തിന് ശേഷം മൂലമന്ത്രം 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്. ജപിക്കാൻ കഴിയാത്തവർ ഇത് കേട്ട് കൂടെ ജപിച്ചാൽ മതി. എല്ലാ ദുരിതവും അകലും. മണ്ഡല-മകരവിളക്ക് കാലത്ത് ശാസ്താവിന്റെ ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കുന്നതും കേൾക്കുന്നതും പത്തിരട്ടി ഫലദായകമാണ്. ശബരിമല തീർത്ഥാടനത്തിന് വ്രതം നോൽക്കുന്നവർ ധ്യാനശ്ലോകം, മൂലമന്ത്രം ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഒഴിവാക്കരുത്. ഇതിന്റെ അത്ഭുതകരമായ ഫലസിദ്ധിയും ജപവിധിയും ഈ വീഡിയോയിൽ ഉപദേശിച്ചു തരുന്നത് താന്ത്രിക – മാന്ത്രിക ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിയാണ്. നേരം ഓൺലൈന് വേണ്ടി ശാസ്താ ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
സാമ്പത്തികമായ ബുദ്ധിമുട്ടുകളും തടസങ്ങളും നീങ്ങാൻ ലക്ഷ്മീവിനായകമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്.…
സാമ്പത്തികമായ ബുദ്ധിമുട്ടുകളും തടസങ്ങളും നീങ്ങാൻ ലക്ഷ്മീവിനായകമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്.…