Wednesday, May 6, 2026
Wednesday, May 6, 2026
Home » പൗർണ്ണമി പൂജ ശനിയാഴ്ച; സത്കീർത്തി അംഗീകാരം, പുരോഗതി, വിജയം നേടാം

പൗർണ്ണമി പൂജ ശനിയാഴ്ച; സത്കീർത്തി അംഗീകാരം, പുരോഗതി, വിജയം നേടാം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വൃശ്ചികത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ സത്കീർത്തി ലഭിക്കും. അംഗീകാരം, പുരോഗതി, കാര്യവിജയം,
കുടുംബസുഖം, സമൃദ്ധി, ഐശ്വര്യം എന്നിവ നേടാം. 2024 ഡിസംബർ 15 ഞായറാഴ്ചയാണ് വൃശ്ചികത്തിലെ
പൗർണ്ണമിയെങ്കിലും ഭഗവതി ക്ഷേത്രങ്ങളിൽ ഐശ്വര്യപൂജ, പൗർണ്ണമി പൂജ എന്നിവ നടക്കുന്നത് പൗർണ്ണമി തിഥിയിൽ ചന്ദ്രോദയം വരുന്ന ദിവസം സന്ധ്യയ്ക്കാണ്. ഈ മാസം നവംബർ 14 ശനിയാഴ്ച വൈകിട്ടാണ് പൗർണ്ണമി തിഥിയുള്ളത്. അതിനാൽ അന്നും പിറ്റേന്നും വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. 15 ന് ഉച്ചയ്ക്ക് 2:31 വരെയാണ് പൗർണ്ണമിയുള്ളത്.

ഓരോ മാസവും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. പൗർണ്ണമിനാൾ വ്രതം നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.

പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്നവർ ഈ ശനി, ഞായർ ദിവസങ്ങളിൽ അതിരാവിലെ കുളിച്ച് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും വേണം. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കുക. ലഹരി ഉപേക്ഷിക്കുക. ശനിയാഴ്ച സന്ധ്യക്കും ഞായറാഴ്ച രാവിലെയും നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക തന്നെ
വേണം.

പൗർണ്ണമി വ്രത ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.

ചിങ്ങം……………കുടുംബ ഐക്യം
കന്നി………. …….സമ്പത്ത് വർദ്ധന
തുലാം……………വ്യാധിനാശം
വൃശ്ചികം……….സത്കീർത്തി
ധനു……………….ആരോഗ്യ വർദ്ധന
മകരം…………….ദാരിദ്ര്യ ദു:ഖം ശമനം
കുംഭം…………….ദുരിതനാശം
മീനം…………….. ശുഭചിന്ത വർദ്ധനവ്
മേടം…………….. ധാന്യവർദ്ധന
ഇടവം…………….വിവാഹതടസ്സ മുക്തി
മിഥുനം…………. സന്താന ഭാഗ്യം
കർക്കടകം…… ഐശ്വര്യവർദ്ധന

ALSO READ

മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് പൗർണ്ണമി ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ ഏത് മന്ത്രവും സ്തുതിയും വിശേഷിച്ച് ലളിതസഹസ്രനാമം ചെല്ലുന്നത് അഭീഷ്ടദായകമാണ്. പൗർണ്ണമി നാളിൽ ദേവീ ഭക്തരുടെ
കാമധേനുവായ ലളിതസഹസ്രനാമം ജപിച്ചാൽ വേഗം ആഗ്രഹ സാഫല്യം കൈവരിക്കാം. ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം എന്നിവ ഉണ്ടാകില്ലെന്നത് അനേകകോടി ഭക്തരുടെ അനുഭവമാണ്. ബാധ, ഗ്രഹപ്പിഴകൾ, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം എന്നിവ സിദ്ധിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും എന്നിവ ഉൾപ്പെടുത്തി ആലപിച്ച ലളിതസഹസ്രനാമം കേൾക്കാം:



Story Summary: Significance of Powrnami Vritham and Powrnami Pooja

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?