Wednesday, June 10, 2026
Wednesday, June 10, 2026
Home » ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ  കർമ്മരംഗത്ത് വിജയികളാകും

ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ  കർമ്മരംഗത്ത് വിജയികളാകും

0 comments

പതിവായി ഹനുമാൻ സ്വാമിയെ ആരാധിക്കുകയും ആഞ്ജനേയ മന്ത്രങ്ങളും സ്‌തോത്രങ്ങളും ജപിക്കുകയും ചെയ്യുന്നവർക്ക് ഭീതിയും ബാധാ ദോഷങ്ങളുമുണ്ടാകില്ല. ഹനുമദ് മന്ത്രങ്ങൾ ഭക്തർക്ക് പരിധിയില്ലാത്ത ഊർജ്ജവും ധൈര്യവും സമ്മാനിക്കും. ശിവന്റെയും വിഷ്ണുവിന്റെയും ചൈതന്യം ഒരേ പോലെ തുടിക്കുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി.

Shop Now : Traditional Kerala Pure Brass Nilavilakku (11 inches) https://www.okalasha.com/?srsltid=AfmBOop5QM_yKzE0NtRVauvARtCsC_kW6uIp2aGzLp7i4pOAZe_r9sDJ

മൂന്ന് ഒറ്റവരി ഹനുമദ് മന്ത്രങ്ങൾ
കരുണയും ആത്മാർത്ഥതയും ത്യാഗവും ധൈര്യവും ഹനുമാൻ സ്വാമിയുടെ സവിശേഷതകളാണ്. അതുല്യമായ ഊർജ്ജത്തിന്റെ ഉറവിടമായ ആഞ്ജനേയ സ്വാമി അങ്ങേയറ്റം ശക്തനും ധീരനുമാണ്. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവർ ധീരരും നിർഭയരുമാകും. ഹനുമാൻ സ്തുതികൾ / മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മരംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും. ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല. താഴെ ചേർന്നിട്ടുള്ള മൂന്ന് ഹനുമദ് മന്ത്രങ്ങളിൽ ഒന്നെങ്കിലും പതിവായി ജപിക്കുക:
1
ഓം ഹം ഹനുമതേ നമഃ
2
ഓം ഹം പവനസുതായ നമഃ
3
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ സ്വാഹാ

ഭക്തികൊണ്ട് ചിരഞ്ജീവിയായി
രാമഭക്തിയുടെ അവസാനവാക്കാണ് ശ്രീഹനുമാന്‍. ശ്രീരാമചന്ദ്ര ഭഗവാനോട് പ്രദര്‍ശിപ്പിച്ച ഭക്ത്യാതിരേകത്തില്‍ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും വീര്യത്തിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും കണ്ടെത്താൻ കഴിയില്ല. ഭക്തിയുടെ ശ്രേഷ്ഠതയും ആത്മാർത്ഥതയുടെ ഔന്നത്യവും കൊണ്ട് മാത്രം ചിരഞ്ജീവിയായ ഭഗവാനാണ് ശ്രീ ആഞ്ജനേയൻ. ഭക്തിപൂർവം ആശ്രയിക്കുന്നവരുടെ ദുരിതങ്ങൾ അകറ്റുക മാത്രമല്ല അവരുടെ എല്ലാവിധ അഭീഷ്ടങ്ങളും ഭഗവാൻ കരഗതമാക്കും.

ഹനുമത് സ്‌തോത്രം ജപിക്കാം
ഹനുമാൻ സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ ധാരാളം മന്ത്രങ്ങളും കീർത്തനങ്ങളും ശ്ലോകങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായ മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം, യത്ര യത്ര രഘുനാഥ കീർത്തനം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ ശ്രീ ഹനുമത് സ്‌തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സർവൈശ്വര്യൈവും സംതൃപതിയും ജന്മസാഫല്യവും പ്രദാനം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ ഹനുമത് സ്‌തോത്രം കേൾക്കാം:

Story Summary: Significance and Blessings of Hanuman Mantras

Highlights
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, കടം, മാറാൻ ഹനുമദ് പ്രീതി ഉത്തമം

ALSO READ

കഷ്ടപ്പാടുകൾ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും

ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?