Friday, August 7, 2026
Friday, August 7, 2026
Home » വീട്ടിലെ നെഗറ്റീവ് എനർജി നീക്കി സന്തോഷം നിറയ്ക്കാൻ ഉപ്പുവിളക്ക്

വീട്ടിലെ നെഗറ്റീവ് എനർജി നീക്കി സന്തോഷം നിറയ്ക്കാൻ ഉപ്പുവിളക്ക്

0 comments

ഗൃഹത്തിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയാൻ വേണ്ടിയുള്ള വളരെ ലളിതമായൊരു പരമ്പരാഗത തന്ത്രിക /ജ്യോതിഷ മാർഗ്ഗമാണ് ഉപ്പുവിളക്ക് തെളിക്കുക. എവിടെയുമുള്ള നെഗറ്റീവ് ഊർജ്ജത്തെ നശിപ്പിക്കാൻ കല്ലുപ്പിന് പ്രത്യേകമായ കഴിവുണ്ടെന്നാണ് വിശ്വാസം.

ഫലങ്ങൾ
1
ഗൃഹത്തിലെ / സ്ഥാപനത്തിലെ നെഗറ്റീവ് ഊർജ്ജം നീക്കി പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നു.
2
സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബ കലഹവും കുറയ്ക്കാൻ സഹായിക്കുന്നു.
3
വാസ്തുദോഷങ്ങൾക്ക് ശമനം നൽകുന്നു.
4
വായുവിലെ ഈർപ്പവും അണുക്കളും വലിച്ചെടുക്കാൻ ശേഷിയുള്ളതാണ് കല്ലുപ്പ്.
5
വിളക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ചൂട് കാരണം ഉപ്പിലെ ഘടകങ്ങൾ വായുവിൽ പടരുകയും അന്തരീക്ഷം കൂടുതൽ ശുദ്ധമാവുകയും ചെയ്യുന്നു.
6
ഉപ്പ് പെട്ടെന്ന് അലിഞ്ഞു വെള്ളമാകുന്നത്: വീട്ടിൽ നെഗറ്റീവ് ഊർജ്ജം കൂടുതലാണെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപ്പ് കൂടുതൽ ഇടയ്ക്കിടെ അതായത് മൂന്ന്, നാല് ദിവസത്തിലൊരിക്കൽ മാറ്റുന്നത് നല്ലതാണ്.
7
നെഗറ്റീവ് ഊർജ്ജത്തെ ഉപ്പ് ആഗീരണം ചെയ്തതിന്റെ ലക്ഷണമായി ഉപ്പ് കറുത്ത നിറമാകുന്നതിനെ കരുതപ്പെടുന്നു. ആ ഉപ്പ് ഉടൻ തന്നെ വെള്ളത്തിൽ ഒഴുക്കി പുതിയത് വയ്ക്കുക.

Sree Mookambika Sahasranama Stotram with Commentary(Soft Binding) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ആവശ്യമുള്ള സാധനങ്ങൾ
മൺചിരാത് അല്ലെങ്കിൽ പിച്ചള/ഓട് വിളക്ക് രണ്ടെണ്ണം: ഒന്ന് വലുത്. ഒന്ന് ചെറുത്. കുറച്ച്
കല്ലുപ്പ്. പൊടിയുപ്പ് ഉപയോഗിക്കരുത്. തിരിയും വെളിച്ചെണ്ണയും. അല്ലെങ്കിൽ നെയ്യ്

വിളക്ക് ഒരുക്കേണ്ട രീതി
വലിയ ചിരാതിൽ/തട്ടത്തിൽ നിറയെ കല്ലുപ്പ് ഇടുക. ആ ഉപ്പിന് മുകളിലായി ചെറിയ ചിരാത് ഉറപ്പിച്ചു വയ്ക്കുക. ചെറിയ ചിരാതിൽ എണ്ണയൊഴിച്ച് തിരിയിട്ട് വിളക്ക് തെളിയിക്കുക.

വിളക്ക് വയ്ക്കേണ്ട സ്ഥലം
തറയിൽ വയ്ക്കാതെ, ഒരു പീഠത്തിൻ്റെയോ തട്ടത്തിന് മുകളിലോ വയ്ക്കുക. കിഴക്കോട്ട്
അല്ലെങ്കിൽ വടക്കോട്ട് ദർശനമായി വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. ഗൃഹത്തിന്റെ ഈശാനകോണിൽ അതായത് വടക്ക് കിഴക്ക് അല്ലെങ്കിൽ പൂജാമുറിയിൽ വയ്ക്കാം.

സമയം
സാധാരണയായി വൈകുന്നേരങ്ങളിൽ, സന്ധ്യാസമയത്താണ് ഉപ്പുവിളക്ക് കത്തിക്കുക.

ALSO READ

മഞ്ഞൾ ഉപയോഗിക്കാം
ഐശ്വര്യത്തിനും ലക്ഷ്മി കടാക്ഷത്തിനുമായി കല്ലുപ്പിൽ അല്പം മഞ്ഞൾപ്പൊടി കലർത്തി അതിനുമുകളിൽ വിളക്ക് വെക്കാറുണ്ട്.

ഗ്രാമ്പൂ ഇടുന്നത്
കല്ലുപ്പിൽ 4-5 ഗ്രാമ്പൂ ഇട്ടുവെക്കുന്നത് വീട്ടിലെ ദൃഷ്ടിദോഷങ്ങളും നെഗറ്റീവ് ഊർജ്ജവും പെട്ടെന്ന് മാറാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഏലക്ക / പച്ചക്കപ്പൂരം
സുഗന്ധം നൽകുന്ന ഇവ കല്ലുപ്പിൽ ചേർക്കുന്നത് വീടിനുള്ളിൽ പോസിറ്റീവ് വൈബ്രേഷൻ വർദ്ധിപ്പിക്കും.

ഉപ്പ് മാറ്റേണ്ട സമയം
ആഴ്ചയിലൊരിക്കൽ വെള്ളിയാഴ്ചകളിൽ, അല്ലെങ്കിൽ മാസം രണ്ടുതവണയോ പൗർണ്ണമി, അമാവാസി ദിവസങ്ങളിൽ പഴയ ഉപ്പ് മാറ്റി പുതിയ ഉപ്പ് വയ്ക്കണം.

പഴയ ഉപ്പ് കളയുന്നത്
ഉപയോഗിച്ച ഉപ്പ് ഒരിക്കലും വീടിനകത്തോ ചെടികൾക്കടിയിലോ ഇടരുത്. അത് ഒഴുകുന്ന വെള്ളത്തിലിടുക. അല്ലെങ്കിൽ പൈപ്പ് തുറന്നുവിട്ട് വെള്ളത്തോടൊപ്പം അലിയിച്ചു കളയുക.

അസ്ട്രോളജർ വേണുമഹാദേവ് ,
മൊബൈൽ: + 91 9847 575559

Story Summary: Salt lamp to remove negative energy and bring happiness to your home

Highlights

വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും
നിറയ്ക്കാൻ ഉത്തമം ഉപ്പുവിളക്ക്

നെഗറ്റീവ് ഊർജ്ജത്തെ നശിപ്പിക്കാൻ
കല്ലുപ്പിന് പ്രത്യേക കഴിവ്

​സാമ്പത്തിക ബുദ്ധിമുട്ടുകളും
കുടുംബ കലഹവും കുറയ്ക്കാം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?