Wednesday, August 12, 2026
Wednesday, August 12, 2026
Home » രാവണനാശത്തിന് സീതയായി അവതരിച്ചത് കൃതയുഗത്തിലെ വേദവതി

രാവണനാശത്തിന് സീതയായി അവതരിച്ചത് കൃതയുഗത്തിലെ വേദവതി

by മംഗളഗൗരി
0 comments

കൃതയുഗത്തിൽ ജീവിച്ച അതീവ സുന്ദരിയായ ഒരു തപസ്വിനിയായിരുന്നു വേദവതി. അവളുടെ പിതാവായ കുശധ്വജൻ, തന്റെ മകളെ ശ്രീമഹാവിഷ്ണുവിന് മാത്രമേ വിവാഹം ചെയ്തു കൊടുക്കൂ എന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അതിനാൽ മറ്റാരെയും വരനായി സ്വീകരിക്കാൻ വേദവതിക്ക് കഴിഞ്ഞില്ല. ഇതിൽ ക്രുദ്ധനായ ശംഭു എന്ന അസുരൻ കുശധ്വജനെയും പിന്നീട് ദുഃഖം സഹിക്കാനാവാതെ അദ്ദേഹത്തിന്റെ ഭാര്യയും ജീവത്യാഗം ചെയ്തു.

വേദവതിയുടെ തപസ്
മാതാപിതാക്കൾ നഷ്ടപ്പെട്ട വേദവതി വനത്തിലേക്ക് തപസ്സിന് പോയി. കൃഷ്ണമൃഗത്തിന്റെ തോൽ ധരിച്ച്, ജടാമുടിയോടെ, ശ്രീമഹാവിഷ്ണുവിനെ ഭർത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിനതപസ് തുടങ്ങി. ഒരു ദിവസം അവിടെ എത്തിയ രാവണൻ, വേദവതിയുടെ അപൂർവ സൗന്ദര്യം കണ്ട് അവളെ പ്രശംസിച്ചു. “ഇത്രയും യുവതിയും സുന്ദരിയുമായ സ്ത്രീ തപസ്സ് ചെയ്യേണ്ടതില്ല; തപസ്സ് പ്രായമായവർക്കും സൗന്ദര്യമില്ലാത്തവർക്കുമാണ്” എന്ന് പരിഹസിച്ചുകൊണ്ട് അവളെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ വേദവതി അത് നിരസിച്ചു.

Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

രാവണൻ്റെ ക്രോധം
നിരസിക്കപ്പെട്ടതിൽ ക്രുദ്ധനായ രാവണൻ അവളുടെ മുടിയിൽ പിടിച്ചു. അപമാനിതയായ വേദവതി, തന്റെ കൈ വാളുപോലെ രൂപാന്തരപ്പെടുത്തി സ്വന്തം മുടി മുറിച്ചുകളഞ്ഞു. തുടർന്ന് അഗ്നിയിൽ പ്രവേശിച്ച അവൾ, “രാവണന്റെ നാശത്തിന് കാരണമാകുന്ന രൂപത്തിൽ ഞാൻ വീണ്ടും ജനിക്കും” എന്ന് പ്രതിജ്ഞ ചെയ്തു.

ദിവ്യശിശുവായി പുനർജനി
ശേഷം വേദവതി താമരപ്പൂവിൽ നിന്ന് ദിവ്യശിശുവായി പുനർജനിച്ചു. ആ ശിശുവിനെ കണ്ട രാവണൻ തൻ്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. “ഈ കുട്ടി നിന്റെ നാശത്തിന് കാരണമാകും” എന്ന് ആചാര്യന്മാരുടെ പ്രവചനം കേട്ട് ഭയന്ന രാവണൻ പോയി. ദശമുഖൻ ആ കുഞ്ഞിനെ നദിയിലേക്ക് എറിഞ്ഞു. നദിയിൽ ഒഴുക്കി ഒഴുകി ആ ശിശു മിഥില രാജ്യത്തെത്തി. പിന്നീട് ശീരധ്വജ ജനകൻ യാഗാനുഷ്ഠാനത്തിന്റെ ഭാഗമായി നിലം ഉഴുതുകൊണ്ടിരിക്കുമ്പോൾ ഉഴവ് ചാലിൽ നിന്ന് ആ കുഞ്ഞിനെ കണ്ടെത്തി. ഉഴുത് മറിച്ച മണ്ണിലെ ചാലിനെ സംസ്കൃതത്തിൽ “സീത” എന്നാണ് പറയുക. അതിനാൽ അദ്ദേഹം അവൾക്ക് സീത എന്ന് പേരിട്ടു. തുടർന്ന് തന്റെ രാജ്ഞിക്ക് കൈമാറി സ്വന്തം മകളായി വളർത്തി.

വേദവതി, രാവണൻ

ഇവിടെയാണ് “സീത രാവണന്റെ മകളായിരുന്നു” എന്ന കഥ ഉണ്ടായത് എന്ന് പറയുന്നു. എന്നാൽ ഈ കഥയിൽ തന്നെ എവിടെയും സീത രാവണന്റെ മകളായിരുന്നു എന്ന് പറയുന്നില്ല. അവൾ വേദവതിയുടെ പുനർജന്മം ആയിരുന്നു. തന്റെ നാശത്തിന് കാരണമാകുമെന്ന പ്രവചനം കേട്ടതിനാലാണ് രാവണൻ ആ കുഞ്ഞിനെ ഉപേക്ഷിച്ചത്.

സീതയെ കണ്ടെത്തി മകളായി സ്നേഹത്തോടെയും കരുതലോടെയും വളർത്തിയത് മഹാരാജാവ് ജനകനാണ്. അതുകൊണ്ടുതന്നെ സീതാദേവി “ജാനകി” (ജനകന്റെ പുത്രി) എന്ന നാമത്തിൽ പ്രസിദ്ധയായി. ഈ കഥ വാൽമീകി രാമായണത്തിലല്ല, മറിച്ച് ഉത്തരകാണ്ഡം, ബ്രഹ്മവൈവർ‍ത്തപുരാണം, ദേവീഭാഗവതം, മറ്റ് ചില പുരാണ-പ്രാദേശിക രാമായണ പരമ്പരകൾ എന്നിവയിൽ വ്യത്യസ്ത രൂപങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ആഖ്യാനമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ALSO READ

Story Summary: Vedavati from the Krita Yuga incarnated as Goddess Sita for the destruction of Ravana.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?