Thursday, February 5, 2026
Thursday, February 5, 2026
Home » തൈപ്പൂയത്തിന് ഈ മന്ത്രങ്ങൾ ജപിച്ചാൽ അനേക മടങ്ങ് ഫലം

തൈപ്പൂയത്തിന് ഈ മന്ത്രങ്ങൾ
ജപിച്ചാൽ അനേക മടങ്ങ് ഫലം

by NeramAdmin
0 comments

ഉപാസനയിലൂടെ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തി അഭീഷ്ട സിദ്ധി നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് മകരമാസത്തിലെ തൈപ്പൂയം. ഭഗവാന്റെ അവതാര ദിനമായ തൈപ്പൂയ നാളിലെ മന്ത്ര ജപത്തിന് അനേക മടങ്ങ് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വിശിഷ്ടമായ ഈ ദിവസം ഒരോ കാര്യസാധ്യത്തിന് ജപിക്കാവുന്ന ചില മന്ത്രങ്ങളാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇത്തവണ ഉപദേശിച്ചു തരുന്നത്. അത്ഭുത ഫലസിദ്ധി നൽകുന്ന സുബ്രഹ്മണ്യ മൂലമന്ത്രം, ഭാഗ്യം തെളിയാൻ 6 ഷൺമുഖ മന്ത്രങ്ങൾ, സുബ്രഹ്മണ്യ ഗായത്രിയുടെ സവിശേഷത, തൊഴിൽ ലഭിക്കാൻ ഷണ്മുഖ ദ്വാദശമന്ത്രങ്ങൾ എന്നിവ തിരുമേനി ഉപദേശിച്ചു തരുന്നു. ശ്രദ്ധാപൂർവ്വം കേട്ടു മനസിലാക്കി പതിവായി ജപിച്ച് ദോഷദുരിതങ്ങൾ ഒഴിവാക്കുക. ഈ മന്ത്രങ്ങൾ എത്ര തവണ ജപിക്കണം, എത്ര ദിവസം ജപിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ആചാര്യൻ ഈ വീഡിയോയിൽ വിശദമാക്കുന്നു. കേൾക്കുക. പഠിക്കുക. കുളിച്ച് ശുദ്ധമായി ഭക്തിപൂർവം നിത്യവും ജപിക്കുക. പെട്ടെന്ന് ഫലം കിട്ടാൻ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് ഏകാഗ്രതയോടെ മുരുക ഭഗവാന്റെ രൂപം മനസിൽ ഉറപ്പിച്ച് ജപിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline -ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?