Sunday, June 14, 2026
Sunday, June 14, 2026
Home » ഓണാട്ടുകരയിലെ യോദ്ധാക്കൾ അങ്കം വെട്ടുന്ന ഓച്ചിറക്കളി ദർശനം ദുരിതം മാറ്റും

ഓണാട്ടുകരയിലെ യോദ്ധാക്കൾ അങ്കം വെട്ടുന്ന ഓച്ചിറക്കളി ദർശനം ദുരിതം മാറ്റും

by NeramAdmin
0 comments

ലോകപ്രശസ്തമായ മഹാക്ഷേത്രമായ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം മിഥുനം 1, 2 തീയതികളിൽ നടക്കുന്ന ഓച്ചിറക്കളിക്ക് ഒരുങ്ങി. എല്ലാ വർഷവും മിഥുനത്തിലെ ആദ്യ ദിനങ്ങളിലാണ് ഓച്ചിറക്കളി. വൃശ്ചികത്തിലെ പന്ത്രണ്ടുവിളക്ക് കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന വിശേഷമാണ് മിഥുനമാസത്തിലെ ഓച്ചിറക്കളി. കായംകുളം രാജാവിന്റെ ആയോധന പരിശീലനത്തെ അനുസ്മരിച്ച് ആയോധനമുറകളുടെയും യുദ്ധവീര്യത്തിന്റെയും പഴമ നിലനിർത്തി കച്ചകെട്ടിതലയിൽ തോർത്ത് ചുറ്റിവാളും പരിചയുമായിപടനിലത്തിറങ്ങി ഓണാട്ടുകരയിലെ യോദ്ധാക്കൾ അങ്കംവെട്ടുന്ന ആയോധനകലയാണിത്. ഈ കാഴ്ചകണ്ടാൽ മനോവ്യാധിയും സർവദുരിതങ്ങളും അകന്ന് ഈശ്വരാനുഗ്രഹവും അതുവഴി ഐശ്വര്യ ലബ്ധിയും കൈവരുമെന്നാണ് വിശ്വാസം.
ഈവർഷത്തെ ഓച്ചിറക്കളി ജൂൺ 15,16
തിങ്കൾ , ചൊവ്വ ദിവസങ്ങളിലാണ്.

Subha Drishti Ganapati Wall Hanging – Antique Gold on Sleek Black Base (12 Inches) https://www.okalasha.com/shop?page=2&page_size=18&sort_by=newest&is_service=false

ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിൻ്റെ
ഏറ്റവും വലിയ പ്രത്യേകത പ്രധാന ദേവസങ്കല്പത്തിന് പ്രതിഷ്ഠയും സാമ്പ്രദായിക രീതിയിലുള്ള പൂജകളും ഇല്ല എന്നതാണ്. സാക്ഷാൽ പരാശക്തി സമേതനായ ശ്രീപരമേശ്വരനാണ് ഇവിടെ കുടികൊള്ളുന്നത്. ഈ പരബ്രഹ്‌മചൈതന്യം ഇവിടുത്തെ ആൽത്തറകളിലാണ് കുടികൊള്ളുന്നത്.
ഓച്ചിറ പരബ്രഹ്‌മക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊല്ലം ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ കായംകുളത്തിന് തെക്കും കരുനാഗപ്പള്ളിക്ക് വടക്കുമായി ദേശീയപാതയുടെ പടിഞ്ഞാറ് വശത്താണ്.
ആൽത്തറകളും കാവുകളും അടങ്ങുന്ന ഈ പുണ്യ ഭൂമിയെക്കുറിച്ച് പല ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്.
ഈ ക്ഷേത്രത്തിലെ ഒരു പ്രധാന നേർച്ച യാചകർക്കും രോഗികൾക്കും ദരിദ്രർക്കുമായുള്ള കഞ്ഞിപ്പകർച്ചയാണ്. എട്ടുകണ്ടം ഉരുളിച്ച തുടങ്ങിയ വഴിപാടുകളും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്.
ഇവിടുത്തെ പ്രധാന വിശേഷങ്ങളിലൊന്ന് വൃശ്ചികം ഒന്നു മുതൽ 12 വരെയുള്ള പന്ത്രണ്ട് വിളക്ക് മഹോത്സവമാണ്. ഈപന്ത്രണ്ട് ദിവസങ്ങളിൽ ഓച്ചിറ പരബ്രഹ്‌മസന്നിധിയിൽ ഭജനമിരുന്നാൽ സർവ്വദുരിതങ്ങളും മാറി ഐശ്വര്യലബ്ധി ഉണ്ടാകും. ദേവൻമാർപോലും ഭജനം പാർക്കാൻ മനുഷ്യരൂപം ധരിച്ച് ഈ സമയത്ത് ഇവിടെ എത്താറുണ്ടെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.

Story Summary: Ochirakali, the annual mock-battle festival held on June 15–16, 2026

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?