Monday, June 22, 2026
Monday, June 22, 2026
Home » എല്ലാ തിന്മകളേയും സംഹരിച്ച് ഭക്തരെ രക്ഷിക്കും അഘോര ശിവസ്വരൂപം

എല്ലാ തിന്മകളേയും സംഹരിച്ച് ഭക്തരെ രക്ഷിക്കും അഘോര ശിവസ്വരൂപം

0 comments

എല്ലാ തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. ഭക്തർക്ക് അങ്ങേയറ്റം സൗമ്യനും ദുഷ്ടർക്ക് അതിഭയങ്കര ഘോരനുമാണ് ശിവ ഭഗവാൻ്റെ ഈ ഭാവം. മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തെ ഭാവം. ഈശാനം, തത്പുരുഷം, വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് നാല് ഭാവങ്ങൾ. അഘോര ഭാവത്തെ ആശ്രയിച്ചുള്ള സങ്കല്പമായത് കൊണ്ടാണ് അഘോരശിവൻ എന്ന് ഈ മൂർത്തിക്ക് പേര് ലഭിച്ചത്. തെക്കോട്ടാണ് ദർശനം.

പൈശാചിക ശക്തികൾ അടുക്കില്ല
അഘോര മന്ത്രം ജപിക്കുന്നിടത്തേക്ക് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജ ശക്തി. അതിവേഗം ഫലസിദ്ധിയേകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ആഘോരമന്ത്രം. വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്. എന്തെങ്കിലും തെറ്റ് പറ്റിയെന്ന് തോന്നിയാൽ 108 തവണ ഗായത്രി ചൊല്ലുന്നതാണ് ഉത്തമമായ പ്രായശ്ചിത്തം. വ്യക്തികൾക്ക് ദോഷം സംഭവിക്കണം എന്ന ഉദ്ദേശത്തോടെ ഈ മന്ത്രം ഒരിക്കലും ജപിക്കരുത്. അങ്ങനെ ചെയ്താൽ ജപിക്കുന്നവർക്ക് തീർച്ചയായും ദോഷം സംഭവിക്കും.

Visit Okalasha Shop Now:
Prashna Parihara Variyola by M. Nandakumar,  https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ഏറ്റുമാനൂരിൽ അഘോരമൂർത്തി
കേരളത്തിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവ സങ്കല്പത്തിലാണ്. അഗ്രഗണ്യമായ ശിവസങ്കല്പമാണ് അഘോരമൂർത്തി എന്ന് അഗ്നിപുരാണത്തിൽ പറയുന്നുണ്ട്. ഏഴു കോടി മന്ത്രങ്ങളുള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഘോരമന്ത്രമാണ്. നിത്യ ജപത്തിനു പോലും ഉത്തമമാണിത്. ഈ മന്ത്രം എന്നും ജപിച്ച് ഭസ്മം ധരിച്ചാൽ എല്ലാ രോഗങ്ങളും അകലും. സകല ഗ്രഹദോഷങ്ങളും ശാപ ദോഷങ്ങളും കണ്ണേറ്, ജിഹ്വാ ദോഷം, ബാധ ദോഷം എന്നിവയെല്ലാം ഒഴിഞ്ഞു പോകും. എത്ര കടുത്ത പാപവും നശിക്കും. ദോഷ ദുരിതങ്ങൾ ഒഴിഞ്ഞ് പാപമോചനം ലഭിക്കുന്നതോടെ ഏതൊരു ജീവിതത്തിലും സമാധാനവും സമൃദ്ധിയും നിറയും.

ഗ്രഹദോഷം ബാധാ ദോഷം മാറ്റാം
ഗ്രഹദോഷങ്ങളും ആഭിചാര – ബാധാ ദോഷങ്ങളും പരിഹരിക്കുന്നതിന് അഘോരമൂർത്തിയെ കറുത്ത നിറത്തിൽ സങ്കല്പിച്ച് പ്രാർത്ഥിക്കണം. ആഗ്രഹസാഫല്യത്തിന് ഉത്തമം ചുവപ്പ് വർണ്ണത്തിൽ ഉപാസിക്കുകയാണ്. ശിവസായൂജ്യമടയാൻ വെളുത്ത നിറത്തിൽ അഘോരമൂർത്തിയെ പൂജിക്കണം. കന്നി മാസത്തിലെ കറുത്ത പക്ഷ ചതുർദ്ദശിയാണ് അഘോരശിവന് ഏറ്റവും പ്രധാനം. ഈ തിഥിയെ അഘോര തിഥി എന്ന് അറിയപ്പെടുന്നു. അഘോരമന്ത്രം ഉപയോഗിച്ചാണ് അഘോരശിവനെ ഉപാസിക്കുന്നത്. അഘോരരുദ്രനാണ് മന്ത്രദേവത. ഋഷി അഘോരനും ഛന്ദസ് ത്രിഷ്ടുപ്പുമാണ്.

സ്വരൂപം സങ്കല്പിച്ച് ഭജിക്കണം
കാർമേഘം പോലെ കറുത്തവനും പരശു , ഡമരു , ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ കൈകളിൽ ധരിച്ചും അതിഭയങ്കരമായ മുഖത്തോടും മൂന്ന് കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം ധരിച്ചവനും സർപ്പാഭരണങ്ങൾ അണിഞ്ഞവനും ദുഷ്ട ഗ്രഹാദികളെ നശിപ്പിക്കുന്നവനുമായ അഘോരശിവൻ അനിഷ്ടങ്ങൾ ഉന്മൂലനം ചെയ്യട്ടെ എന്ന് സങ്കല്പിച്ച് പ്രാർത്ഥിച്ച് വേണം ധ്യാനിക്കേണ്ടത്.

ധ്യാനശ്ലോകം
കാലാഭ്രാഭഃ കരാഗ്രൈഃ
പരശുഡമരുകൗ
ഖഡ്ഗഖേടൗ ച ബാണേ-
ഷ്വാസൗ ശൂലം കപാലം
ദധദതിഭയദോ
ഭീഷണാസ്യസ്ത്രിണത്രഃ
രക്താകാരാംബരോ∫ഹി
പ്രവരഘടിതഗാത്രോ ഹി
നാഗഗ്രഹാദീൻ
ഖാദന്നിഷ്ടാർത്ഥദായീ
ഭവദനഭിമതച്ഛിത്തയേ
സ്യാദഘോരഃ

ALSO READ

അഘോരമന്ത്രം
ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോരഘോരതര തനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധയ ബന്ധയ
ഖാദയ ഖാദയ ഹും ഫട്
സ്വാഹാ

ശ്രദ്ധിക്കുക: അഘോരമന്ത്രം വളരെ ഉഗ്രമായ ഒരു ശൈവമന്ത്രമായതിനാൽ ഒരു യോഗ്യനായ ഗുരുവിന്റെ ഉപദേശപ്രകാരം മാത്രം ജപിക്കുന്നതാണ് ഉചിതം.

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559

Story Summary: Significance of Aghora Mantra Chanting

Highlights
ഭക്തർക്ക് അങ്ങേയറ്റം സൗമ്യനും ദുഷ്ടർക്ക് അതിഭയങ്കര ഘോരനുമാണ് അഘോരശിവൻ

ആർക്കെങ്കിലും ദോഷം സംഭവിക്കണം എന്ന ഉദ്ദേശത്തോടെ ഈ മന്ത്രം ജപിക്കരുത്

അഘോര മന്ത്രം എന്നും ജപിച്ച് ഭസ്മം
ധരിച്ചാൽ എല്ലാ രോഗങ്ങളും അകലും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?