ഏകദേശം ആറഴു തലമുറകൾക്ക് മുൻപ് വരെ നമ്മുടെയൊക്കെ വീടുകളിലെ കാർന്നോമ്മാര് – അതായത് കാവ് കളരികൾ വച്ചാരാധന മുതലായവ ഉണ്ടായിരുന്ന വീടുകളിലെ കാർന്നോമ്മാര് കുലദേവതാ പൂജ ചെയ്യുന്നതിനൊപ്പം, ഗണപതി പൂജയും, ശാസ്താപൂജയും ഭഗവതി പൂജയും ചെയ്തിരുന്നു.
വീട്ടിലെ പൂജാമുറിയിൽ കൈകൊണ്ട് വരച്ച ചിത്രങ്ങളോ, അല്ലെങ്കിൽ ചിലമ്പ്, വാൾ, അമ്പ് തുടങ്ങിയ ആയുധങ്ങളോ അല്ലെങ്കിൽ ആരാധിക്കുന്ന ദേവതയെ നിലവിളക്കിലേക്ക് ആവാഹിച്ച് പൂജ നടത്താറുണ്ടായിരുന്നു.
അതിനുള്ള വിഭവങ്ങൾ തയ്യാറാക്കി വച്ച ശേഷം മിക്കവാറും വൈകുന്നേരമാണ് പൂജകൾ പതിവ്. അങ്ങനെയുള്ള പൂജകൾ തേടി പോയപ്പോൾ കിട്ടിയതാണ് ഈ ശാസ്താസേവാവിധി.
മിക്കവാറും ശബരിമലയ്ക്ക് പോകാൻ മാലയിടുന്നവർ ഇതു ചെയ്തിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ഇതിലെ മന്ത്രങ്ങൾ സംസ്കൃതം മാത്രമല്ല മലയാളവും കൂടിക്കലർന്നതാണ്.
ഇത് പൂജ ചെയ്യുന്നത് കണ്ടു പഠിച്ചതിനുശേഷം വേണമെന്നാണ് ഇതിന്റെ രേഖകളിൽ പറയുന്നത്.
അതിനുള്ള ആളുകൾ ഇപ്പോൾ ഉണ്ടോ എന്നത് അറിയില്ല. എങ്കിലും കാര്യങ്ങൾ
മനസ്സിലാക്കാം.
ശ്രീധർമ്മശാസ്താ സേവാക്രമം
പൂജാമുറിയിൽ നീലപട്ട് വിരിച്ചു പീഠം ഒരുക്കി ശാസ്താവിന്റെ ചിത്രം സ്ഥാപിച്ച് (അല്ലെങ്കിൽ വിളക്ക്) അതിൽ തുളസിമാല,കൂവളമാല, എരുക്കിൻമാല, ചെമ്പകപ്പൂമാല ഇവ ചാർത്തുക…
കൂടാതെ-
ശരം, ധനുസ്സ്, വാൾ, കുതിര ഇവയാൽ അലങ്കരിക്കുക…
മുന്നിൽ വഞ്ചിവിളക്ക്, വശങ്ങളിൽ അഞ്ച് തിരി വിളക്ക്, വഞ്ചിവിളക്കിന് മുന്നിൽ നെയ്യ് വിളക്ക്, നെയ്യ് വിളക്കിന് ഇടത് വശം ജലപാത്രം വലത് വശത്ത് ധൂപവും വയ്ക്കുക.
ഭഗവാന്റെ വലത് മുമ്പിൽ ഗണപതിക്ക് വിളക്കും പടുക്കയും, ഇടത്ത് ഭാഗത്ത് പീഠത്തിൽ കറുത്ത പട്ട് വിരിച്ചു അതിന് മുന്നിൽ നാക്കിലയിൽ അരി, ശർക്കര, വറ, മുറുക്കാൻ, കവുങ്ങിൻ പൂക്കുല, കരിക്ക്, പന്തം ഇവയും അലങ്കരിക്കുക.
ഭഗവാന്റെ മുന്നിൽ ഓട്ടുരുളിയിൽ നിറയെ നിണം കുഴച്ച് വയ്ക്കുക.
ശർക്കര പായസം, പാൽപായസം,പാനകം, തേങ്ങ, പന്തം, പഴം, കർപ്പൂരം, ഭസ്മം, ചന്ദനം ഇവയും ഒരുക്കുക.
സാധകൻ കുളിച്ചു ശുദ്ധമായി വെള്ളമുണ്ട് ഉടുത്ത് പുറമേ നീലപട്ട് ചുറ്റി, ചുമന്ന പട്ട് കൊണ്ട് ഉത്തരീയം കെട്ടി, മഞ്ഞപട്ട് കഴുത്തിൽ അണിഞ്ഞു ഭഗവാന്റെ മുന്നിൽ ഇരുന്നു കൊണ്ട് ഗണപതിയെ സ്തുതിക്കണം.
അതിനായി രണ്ട് കയ്യിലും പുഷ്പം,അക്ഷതം, നാരങ്ങ, വെറ്റില, അടയ്ക്ക എന്നിവ എടുത്തു;
ALSO READ
ഓം ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ
“ഓം ഇന്ത പൂജയിൽ വന്നുകൂടും വിഘ്നങ്ങളെ പോക്കുവതിനായി എൻ വിനായകരേ ഒന്ന് വന്ത് അടുത്ത തുണയായി നില്ക്കവേണ്ടും ഇന്ത പൂജയേ തീർക്കും കാലംവരെ നിന്ന് നേർവഴി കാട്ടുക ഗണപതിയേ “
കയ്യിലുള്ള പുഷ്പം ഗണപതിക്ക് അർപ്പിക്കുക…
പിന്നെ മലയ്ക്ക് വച്ചത് മലമൂപ്പന്മാർക്കും സങ്കല്പിച്ചു കൊടുക്കുക…
രണ്ട് കയ്യിലും പുഷ്പം നിറച്ചെടുത്ത്;
“ഓം ഭു: ഓം ഭുവ: ഓം സ്വഹ: ഓംമഹ: ഓംജന: ഓംതപ: ഓംസത്യം
ഓം തത്സവിർവരേണ്യം
ഭർഗ്ഗോദേവസ്യ ധീവഹീ
ധിയോ യോന: പ്രചോദയാത്
ഓം മാമഹ യോഗീരസ:
അമൃതം ബ്രഹ്മ: ഭുർഭുവസ്വരോം
ശ്രീ പൂർണ്ണാപുഷ്ക്കലാംബാസമേത ശ്രീഹരിഹരപുത്രധർമ്മശാസ്താ അനുഗ്രഹസിദ്ധി നേടി ശബരിമലയാത്രയ്ക്ക് നോമ്പ് തുടങ്ങി മലയ്ഭയം വരാതെയും മാർഗ്ഗകഷ്ടം വരാതെയും ശ്രീധർമ്മശാസ്താ ദർശനം കെടയ്ക്കണമേയെൻ പൊന്നുടയോനേ ഞാനും എൻ സന്തതിയും കുടുംബവും ക്ഷേമവും ധൈര്യവും വീര്യവും ആയൂരാരോഗ്യാദി ഐശ്വര്യവും അനൈക്കും പെറ്റു സകലമംഗളവും ശാന്തിയും നിറഞ്ഞു നിനൈന്ത കാര്യം നിറവേറ്റി ശ്രീപരമേശ്വരൻ പ്രീയംവച്ച് കടവുൾവാക്ക് സങ്കല്പം ചെയ്തുകൊണ്ട് സേവ ചെയ്കിറേൻ
ശ്രീധർമ്മശാസ്താവിൻ പരിപൂർണ്ണ കടാക്ഷം ലഭിക്കട്ടും ഓം”
ചിത്രത്തിൽ അർപ്പിക്കുക…
തുടർന്ന് – പൂജാദിമന്ത്രങ്ങളാൽ സ്വയം സ്വാമി ആയി, പൂജ ചെയ്യുക…
ഓം അസ്യശ്രീ
ശ്രീധർമ്മശാസ്താ
മഹാമന്ത്രസ്യ
ധനേശ്വര ഋഷി:
ബൃഹതീചന്ദ:
ആര്യോ ദേവതാ
മൂലമന്ത്രം
“ഓം നമസ്തേ മൃഗയാവിനോദായ ഭക്തജനഹിതായ ശത്രുനിബർഹണായ മമ ശത്രൂൻ ച്ഛിന്ധി ച്ഛിന്ധി മാം രക്ഷ രക്ഷ രത്നം മേ ദേഹി ദദാപയ സ്വാഹാ”
ധ്യാനം
“ഓം ഉദ്യച്ചിദ്യുൽപ്രകാശ:
അശ്വഗണപരിവൃത:
ശുക്ലയജ്ഞോപവീത:
സ്ഫൂർജ്ജോത്ഭോഗീന്ദ്രഭൂഷ:
സശരധനുവിദാന
ഹസ്തോംബുജാസ്യ:
അവ്യനിർവ്വ്യാജരമ്യ
ശ്രവണയുഗളസദ്ദന്തിവക്ത്ര:
സ്വദേവ്യാ ഹസ്തേനാലിംഗ്യമാന:
സ്മിതമധുരമുഖസ്ത്രീക്ഷണ:
ശാസിതാ ച”
ഗായത്രി
“ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹീ
തന്ന: ശാസ്താ പ്രചോദയാത്”
ഇഷ്ട സ്തുതി
“ആശാമകോമളവിശാലതനും വിചിത്രവാസോവസാന
മരുണോത്ഭാവഹസ്തം
ഉത്തുംഗരത്നമകുടം
കുടിലാഗ്രകേശം
ശാസ്താരമിന്ദുവദനം
ശരണം പ്രപദ്ദ്യേ
തേജോമണ്ഡലമധ്യഗം
ത്രിനയനാം ദിവ്യാംബരാലംകൃതം
ദേവം പുഷ്പജനേക്ഷു
കാർമുഖവിലസം മാണിക്യപാദാഭയം
ബിഭ്രാണാം കരപങ്കജൈർ മദഗജസ്ക്കന്ദാധിരൂഢം വിഭും
ശാസ്താരം ശരണം നമാമി
ധദതം ത്രൈലോക്യസമ്മോഹനം
കൃഷ്ണാംഗം വീരദസനം
പ്രകടിതവദനം രക്തനേത്രം
കരാം തേ സവ്യം ബാഹും പ്രദരിയപ്രഭുധരഗദയാ
ശ്രോത്രതം വജ്രബാഹും
അഗ്നീരിന്ദ്രാഹാരരൂപം മണിമകുടൈർഭൂഷണൈർ
ഭാസിതാംഗം ഭീമംഭീമാട്ടഹാസം
പ്രണതഭയകരം ഭൂതനാഥം നമാമി
കൽഹാരോജ്ജ്വല നീലകുന്തളപരം
കർപ്പൂരകലിതാഭിരാമവപുഷം
കാന്തേന്തുബിംബാനനം
ശ്രീദണ്ഡാംങ്കുശപാശശൂലവിലസത്
പാണിമഥാം തദ്വിപാം
രൂഢശത്രുവിമർദ്ദനം ഹൃദിമഥാ
ശാസ്താരമാദ്യം ഭജേ
ആരൂഢപ്രൗഢവേഗ
പ്രവചിതഭവനം തുംഗതുംഗംതുരംഗം
ചേലനീലം വസാന കരതലവിലസൽ
ദണ്ഡകോദണ്ഡചണ്ഡ:
രാഗദ്വേഷാദിനാനാമൃഗപടലാ
ഭീതിതത്ഭുത ഭക്താ
ഉർവ്വണോകേടലീലപരിലസത്ഭുവനൈ കാനനൈപാഹീനേ
ദൃഷ്ട്യാ മായാസ്വരൂപം
ശിവഹൃദയഹരം ഭസ്മദൈത്യേയശത്രും
വിഷ്ണും ദേവമഹോമദനപരവശം താപസം ഭോഗമസ്മാത്
ജാതം ലോകോപകാരേ ഹരിഹരതനയം ധന്വിനം ബാണഹസ്തം
വന്ദേഹം ഭൂതനാഥം സകലരിപുഹരം സൂര്യകോടിപ്രകാശം”
മന്ത്രജപാദികൾ ചെയ്തു, എള്ള് വിളക്ക്, നെയ്യ് വിളക്ക്, നീരാഞ്ചനവിളക്ക്, താംബൂലവിളക്ക് ഇവകൾ ഉഴിഞ്ഞു കാണിക്കുക…
തുടർന്ന് ഒരു തട്ടത്തിൽ 13 എള്ള് തിരി കത്തിച്ച് കയ്യിലെടുത്തു എഴുന്നേറ്റു അതുമായി 9 പ്രാവശ്യം ചുറ്റിത്തിരിഞ്ഞു 9 പ്രാവശ്യം ഭഗവാനെ ഉഴിഞ്ഞു നിലത്ത് വച്ച് കർപ്പൂരാരതി ചെയ്യുക…
സർവ്വ ദേവതകളേയും വിളിക്കുക…
സർവ്വ മലമൂർത്തികളേയും വിളിക്കുക…
അഞ്ച് ഭഗവാന്മാരേയും(കുളത്തൂപ്പുഴ, ആര്യങ്കാവ്,അച്ഛൻകോവിൽ,കാന്തമല,തിരുവാറന്മുള) വിളിക്കുക….
പന്തം കൊളുത്തി പുഷ്പാർച്ചന ചെയ്യുക…
എല്ലാവർക്കും പ്രസാദം നൽകുക.
(ശ്രീ ധർമ്മശാസ്താ സേവാക്രമം:
മലവാരവിധി – തലപ്പാറമൂപ്പൻ – കണ്ട് പഠിക്കേണ്ടത്)
തയ്യാറാക്കിയത് : അശോകൻ ഇവങ്കര
Story Summary: Traditional Dharma Sastha Seva Vidhi
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.