കാലത്തിന്റെയും ന്യായത്തിന്റെയും അധിപനായ കാലഭൈരവനെ ആരാധിക്കാൻ ഏറ്റവും വിശേഷപ്പെട്ട ദിനമാണ് കാലാഷ്ടമി. എല്ലാ മാസവും കറുത്ത പക്ഷത്തിലെ അഷ്ടമി തിഥിയിലാണ് കാലാഷ്ടമി ആചരിക്കുന്നത്. ഒരു വർഷത്തിൽ 12 കാലാഷ്ടമികൾ വരും. ശിവഭഗവാന്റെ രൗദ്രരൂപമായ കാലഭൈരവൻ ഭക്തരെ ആപത്തുകളിൽ നിന്ന് സംരക്ഷിക്കും.
ദുർഗുണമുക്തി നൽകും
കോപം, അത്യാഗ്രഹം തുടങ്ങിയ ദുർഗുണങ്ങളിൽ നിന്നും മോചനം നേടാനും ആയുരാരോഗ്യം ഐശ്വര്യം എന്നിവ നേടാനും കാലാഷ്ടമി നാൾ വ്രതം അനുഷ്ഠിക്കുന്നത് സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ജാതകപരമായ രാഹുദോഷ പരിഹാരത്തിനും കാലഭൈരവ ആരാധന ഉത്തമമാണ്. 2026 മേയ് 9, ശനിയാഴ്ചയാണ് മേടമാസത്തിലെ കാലാഷ്ടമി.
കാലഭൈരവനെ പ്രീതിപ്പെടുത്തുന്നതിലൂടെ ഭയത്തിൽ നിന്നും തടസ്സങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കുന്നു. ഈ ദിവസം വ്രതമെടുക്കുന്നതും കാലഭൈരവന്റെ വാഹനമായ നായയ്ക്ക് ഭക്ഷണം നൽകുന്നതും പ്രധാനമാണ്.
വിശ്വസ്തതയുടെ പ്രതീകം
എന്തുകൊണ്ടാണ് നായ കാലഭൈരവൻ്റെ വാഹനമായത്? എന്തുകൊണ്ടാണ് നായ എപ്പോഴും ഭഗവാനൊപ്പം നടക്കുന്നത് ? എന്തുകൊണ്ടാണ് കാലഭൈരവനെയും നായയെയും ഭയപ്പെടുന്നത് ? ആഴമേറിയ പ്രതീകാത്മകത ഈ സങ്കല്പത്തിനുണ്ട്. ശരിക്കും ഇതൊരു വിചിത്രമായ ജോടിയല്ല.
ഇത് സംരക്ഷണം, സഹജവാസന, വിശ്വസ്തത എന്നിവയുടെ പവിത്രമായ സൂചനയാണ്.
കാലത്തിന്റെ കാവൽക്കാരൻ
കാലത്തിന്റെ ഉഗ്രനായ കാവൽക്കാരനാണ്
കാലഭൈരവൻ. അഹങ്കാരം, മിഥ്യാബോധം, ഇരുട്ട് തുടങ്ങിയവ ഇല്ലാതാക്കുന്നവൻ. കാലഭൈരവൻ ഒരിക്കലും ഒറ്റയ്ക്കല്ല. എപ്പോഴും ഒരു നായ നടക്കുന്നു. എന്തുകൊണ്ട് ? ഹൈന്ദവ ബിംബ കല്പനയിൽ ഒരു ദേവതയുടെ വാഹനവും വെറുതെയല്ല. അതിനൊരു പൊരുൾ കാണും.അത് ഒരു ശക്തിയെ, ഒരു ഗുണത്തെ, മറഞ്ഞിരിക്കുന്ന ഒരു സത്യത്തെ പ്രതിനിധീകരിക്കുന്നു. നായ വെറുമൊരു കൂട്ടുകാരൻ മാത്രമല്ല. അത് നമുക്കുള്ളിലെ ആഴത്തിലുള്ള ഒന്നിന്റെ പ്രതിഫലനമാണ്. നിരുപാധികമായ വിശ്വസ്തതയോടെ പ്രതീകം. മനുഷ്യർ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ
നായ കൂടെ നിൽക്കുന്നു. ഇരുട്ടിലും, ഭയത്തിലും, അരാജകത്വത്തിലും അത് യജമാനൻ്റെ കൂടെ കാണും. അതുകൊണ്ടാണ് ഈ വാഹനം ശക്തമാകുന്നത്. അചഞ്ചല ഭക്തിയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
കാലഭൈരവാഷ്ടകം ജപിക്കണം
ശിവഭക്തർ കാലാഷ്ടമി ദിവസം വ്രതമെടുക്കുകയും കാലഭൈരവ ക്ഷേത്രങ്ങളിലോ ശിവക്ഷേത്രങ്ങളിലോ ദർശനം നടത്തുകയും ചെയ്യുന്നത് ഫലപ്രദമാണ്. കേരളത്തിൽ കാലഭൈരവ ക്ഷേത്രങ്ങൾ കുറവാണ്. അതിനാൽ ശിവ ക്ഷേത്ര ദർശനം നടത്തിയാൽ മതി. കാലാഷ്ടമി ദിവസം ശങ്കരാചാര്യർ രചിച്ച പ്രസിദ്ധമായ ‘കാലഭൈരവാഷ്ടകം’ ജപിക്കുന്നത് ഏറെ ഫലപ്രദമാണ്. വിശേഷിച്ചും അടുത്ത കാലാഷ്ടമി വരുന്നത് 2026 മെയ് 9 ശനിയാഴ്ച രാത്രിയിൽ ഈ
സ്തോത്രം ജപിക്കുന്നത് ഇരട്ടി ഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച കാലഭൈരവാഷ്ടകം കേൾക്കാം :
ALSO READ
https://youtu.be/US2KsJj3NY8?si=opYZuDfPjheLmuy0
Story Summary: Kalashtami of Medam Month on May 9 Saturday
Highlights
ദുർഗുണങ്ങളിൽ നിന്നും മോചനം നേടാനും ആയുരാരോഗ്യത്തിനും കാലാഷ്ടമി വ്രതം ഉത്തമം
ജാതകപരമായ രാഹുദോഷ പരിഹാരത്തിന് കാലഭൈരവ ആരാധന നല്ലതാണ്
കാലഭൈരവ പ്രീതിയാൽ ഭയത്തിൽ നിന്നും തടസ്സങ്ങളിൽ നിന്നും മോചനം ലഭിക്കും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.