Wednesday, May 6, 2026
Wednesday, May 6, 2026
Home » മനുഷ്യരുടെ സർവ്വ രക്ഷയ്ക്കും ഒരേയൊരു നാമം ദക്ഷിണ കാളിക

മനുഷ്യരുടെ സർവ്വ രക്ഷയ്ക്കും ഒരേയൊരു നാമം ദക്ഷിണ കാളിക

0 comments

കോടാനുകോടി മന്ത്രങ്ങൾ ഉണ്ടെങ്കിലും മനുഷ്യരുടെ സർവ്വ രക്ഷയ്ക്കും മതിയായ ഒരേയൊരു നാമം ദശമഹാവിദ്യയിലെ സർവ്വ ശ്രേഷ്ഠയായ ദക്ഷിണ കാളിക തന്നെയാണ്.
ഭക്തരെ അപകടങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന കാളിദേവിയുടെ ഏറ്റവും പ്രശസ്തമായ രൂപമാണ് ദക്ഷിണ കാളി. തന്ത്രശാസ്ത്രത്തിലും ശാക്തേയ പാരമ്പര്യത്തിലും ദക്ഷിണ കാളിക്ക് വലിയ പ്രാധാന്യമുണ്ട്. മരണത്തിന്റെ ദേവനായ യമധർമ്മന്റെ ദിക്കായ ദക്ഷിണ ഭാഗത്തേക്ക് അഭിമുഖമായി നിൽക്കുന്നതിനാലാണ് ദേവിക്ക് ഈ പേര് ലഭിച്ചത്. മരണത്തെ നിയന്ത്രിക്കുന്നവളായതിനാൽ ദേവിയെ ‘മൃത്യുഞ്ജയി’ എന്നും വിളിക്കുന്നു. ശിവന്റെ ശരീരത്തിന് മുകളിൽ വലത് കാൽ മുൻപോട്ട് വച്ച് നിൽക്കുന്ന രൂപത്തിലാണ് ദക്ഷിണ കാളിയെ സാധാരണ ചിത്രീകരിക്കുന്നത്. ഇടത് കാലാണ് മുൻപിലെങ്കിൽ അത് ‘വാമ കാളി’ എന്നറിയപ്പെടുന്നു. സംഹാരരുദ്രയായ കാളിയേക്കാൾ ഭക്തരോട് കരുണ കാണിക്കുന്ന അമ്മയായാണ് ദക്ഷിണ കാളിയെ ആരാധിക്കുന്നത്. മോക്ഷം പ്രദാനം ചെയ്യുന്ന ആത്യന്തിക സത്യമായാണ് ഭക്തർ ദേവിയെ കാണുന്നത്. ദക്ഷിണ കാളി സാധന പ്രധാനമായും അമാവാസി രാത്രികളിലാണ് നടത്താറുള്ളത്. ഭയം, വിഷാദം, നെഗറ്റീവ് ഊർജ്ജം എന്നിവയിൽ നിന്ന് മോചനം നേടാൻ ഈ ആരാധന സഹായിക്കുമെന്ന്
വിശ്വസിക്കുന്നു. പശ്ചിമ ബംഗാളിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രം ദക്ഷിണ കാളി ആരാധനയുടെ പ്രധാന കേന്ദ്രമാണ്.
ദക്ഷിണ കാളീ മന്ത്രം പരിചയപ്പെടാം :

ദക്ഷിണ കാളി

ഋഷി – കാലഭൈരവ ഋഷി:
ഛന്ദസ്സ് – ഉഷ്ണിക്ക് ഛന്ദ:
ദേവത – ദക്ഷിണകാളികാ ദേവത

ധ്യാനം
ഓം ശവാരൂഢാം മഹാഭീമം
ഘോരദംഷ്ട്രം ഹസന്മുഖീം
ചതുർഭുജാം ഖഡ്ഗമുണ്ഡാം
വരാഭയകരാം ശിവാം
മുണ്ഡമാലാധരാം ദേവീം
ലജ്ജിത്വാം ദിഗംബരം
ഏവം സഞ്ചിചിന്തയേത്
കാളീം ശ്മശാനാലയവാസിനീം

ഖഡ്ഗം ശീർഷഞ്ച ശൂലം
മുസലമപി കപാലഞ്ച
ഖണ്ഡാഞ്ച ഖേടം
സർവ്വം ഭോർഭിർദ്ദിധാനാ
ത്രിഭിരപി വിലസ-
ല്ലോചനൈ രന്വിതാസ്യാ
ഭദ്രാ രുദ്രാക്ഷിജാതാ
ബഹുകാ നരശിരൗ മാലയാ
മണ്ഡിതാംഗീ ഭൂയാ ദ്വ:
കാളവർണ്ണാ ബഹുതരവിപദാം
ശാന്തയേ ശാരുദംഷ്ട്രാ

ഗായത്രി
ഓം കാളികായൈ വിദ്മഹേ
ശ്മശാനവാസിന്യൈ ധീമഹീ
തന്നോ: ഘോരകാളീ പ്രചോദയാത്”

മൂലമന്ത്രം
ഓം ക്രീം ക്രീം ക്രീം
ഹും ഹും ഹ്രീം ഹ്രീം
ദക്ഷിണകാളികേ
ക്രീം ക്രീം ക്രീം ഹും ഹും
ഹ്രീം ഹ്രീം സ്വാഹാ

ALSO READ

(തയ്യാറാക്കിയത് അശോകൻ ഇറവങ്കര )

Story Summary: Significance of Dakshina Kali and powerful Dakshina Kali Mantra

Highlights
ഭക്തരെ അപകടങ്ങളിൽ നിന്നും
ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന
ഭാവമാണ് ദക്ഷിണ കാളി

സംഹാരരുദ്രയായ കാളിയേക്കാൾ
കരുണാർദ്രയാണ് ഈ മോക്ഷദായനി

ദക്ഷിണ കാളി സാധന മുഖ്യമായും
അമാവാസി രാത്രികളിലാണ് നടത്തുക

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?