കാളസർപ്പദോഷം, ചൊവ്വാദോഷം തുടങ്ങിയവ കാരണം കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ അതിശക്തമായ പരിഹാരമാണ് സുബ്രഹ്മണ്യ പഞ്ചാക്ഷരീമന്ത്ര സേവ. ഈ ഷൺമുഖ സേവയുടെ ജപങ്ങൾ, നിവേദ്യങ്ങൾ എന്നിവയാണ് ഇവിടെ പറയുന്നത്.
ന്യാസം
ഓം അസ്യശ്രീ സുബ്രഹ്മണ്യ
പഞ്ചാക്ഷരീ മഹാമന്ത്രസ്യ
ബ്രഹ്മാ ഋഷി: ഗായത്രി ഛന്ദ:
ശ്രീ സുബ്രഹ്മണ്യോ ദേവതാ
ഓം ശ്രീം ഹ്രീം ക്ലീം ഇതി ബീജം
ശരവണ ഭവ: ഇതി ശക്തി:
ഐം ഈം നം ലം സൗം
ഇതി കീലകം
മഹാകാളസർപ്പദോഷാദി
ഗ്രഹദോഷ പരിഹാരാർത്ഥം
ശ്രീ സുബ്രഹ്മണ്യ സ്വാമി
പ്രസാദസിദ്ധ്യർത്ഥെ
ജപെ വിനിയോഗ:
ധ്യാനം
ഓം സിന്ദൂരാരുണബിന്ദുപത്മദിഭി:
ശ്ലവ്യൈന്മുഖൈർഭാസിതം കാരുണ്യാമൃതപൂരസുന്ദരകളേതി:
ബാപ്ദം തുഷൻലോചനൈ:
ബിഭ്രാണാം പരമാബ്ജയുഗ്മമഭയം
ശക്തിദ്വയം കാർമുഖം ഖഡ്ഗം ചർമ്മവൃഷഗ്ദ്ദമങ്കുശഗദേ
വല്ലീസമീക്ഷേകൃതി
മൂലമന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഐം ഈം
നം ലം സൗം ശരവണഭവായ
ചൊവ്വാഴ്ച ദിവസം രാവിലെ സുബ്രഹ്മണ്യസ്വാമിയുടെ ചിത്രം സ്ഥാപിച്ച് ഭസ്മസിന്ദൂരങ്ങൾ ചാർത്തി കൂവളമാല, താമരമാല, മുല്ലപ്പൂമാല, നാരങ്ങാമാല ഇവ അണിയിച്ചു അലങ്കരിക്കുക. സ്വാമിയുടെ മുന്നിൽ മൂന്ന് നെയ്യ് വിളക്ക്, 13 നാരങ്ങാ നെയ്യ് വിളക്ക്, 9 ചിരാതുകളിൽ എള്ള് വിളക്ക്,ഭസ്മവിളക്ക്,സിന്ദൂരവിളക്ക്, ചാമ്പ്രാണിപുക ഇവ അലങ്കരിക്കുക.
ദണ്ഡ്,വേൽ ഇവയും വയ്ക്കുക.
ALSO READ
ശരീരം മന്ത്രശുദ്ധി വരുത്തി, മന്ത്രജപാദികൾ ചെയ്തു, മൂലമന്ത്രം നൂറ്റെട്ട് അർച്ചന ചെയ്യുക….
ശേഷം,
പഞ്ചാമൃതം, ശർക്കര പായസം, പാൽപായസം, ചോറ്, പയർപുഴുങ്ങിയത്, പാനകം, പാൽ, നാരങ്ങാ നീര് ഇവ നേദിക്കുക.
തുടർന്ന്,
മുല്ലപ്പൂ, പിച്ചി, മനോരഞ്ജിനി, കൂവളത്തില, താമരപ്പൂ ഇവയാൽ മൂലമന്ത്രത്താലും അഷ്ടകത്താലും വിശേഷ ശ്ലോകത്താലും അർച്ചന ചെയ്യുക…
തുടർന്ന്,
നമസ്കാരം ചെയ്തു താംബൂലം, നീരാഞ്ജനം, കർപ്പൂരാരതി ഇവ സമർപ്പിച്ചു ഭഗവാൻ്റെ വന്ദന ശ്ലോകങ്ങൾ, സുബ്രഹ്മണ്യാഷ്ടകം ഇവ ജപിച്ച് പ്രാർത്ഥിക്കുക….
ഏകാദശി, ആദ്യ ചൊവ്വാഴ്ച, പൂയം നക്ഷത്രം, ഷഷ്ഠി എന്നീ ദിവസങ്ങളിൽ ഷൺമുഖസേവ ചെയ്യാം.
ശ്ലോകം
ദ്വാദശായഥ നേത്രായ
ദ്വാദശോത്സത ബാഹുവേ
ദ്വാദശായുധ ധാരായ
ദ്വാദശാത്മൻ നമോസ്തുതേ
സുബ്രഹ്മണ്യാഷ്ടകം
1
ഹേ സ്വാമിനാഥാ കരുണാകരദീനബന്ധോ
ശ്രീപാർവ്വതീശമുഖപങ്കജപത്മബന്ധോ
ശ്രീശാദിദേവാ ഗണപൂജിതപാദപത്മാ
വല്ലീശനാഥ മമ ദേഹി കരാവലംബം
2
ദേവാദിദേവസുത ദേവഗണാഥിനാഥാ
ദേവേന്ദ്രവന്ദ്യമൃദുമഞ്ജുനാഥാ
ദേവർഷിനാരദമുനിസുഗീതകീർത്തേ
വല്ലീശനാഥ മമ ദേഹി കരാവലംബം
3
നിത്യാന്നദാനാ നിരതാഖിലലോകഹാരിൻ ഭാഗ്യപ്രദാനപരിപൂരിതപത്മകാമ
ശ്രുത്യാ നമഃ പ്രണവമാചരിജനിസ്വരൂപാ
വല്ലീശനാഥ മമ ദേഹി കരാവലംബം
4
ക്രൗഞ്ചാസുരേന്ദ്രാ പരിഘണ്ഡനശക്തിശൂലാ
ചാപാദിശസ്ത്രപരിമണ്ഡിതദിവ്യപാണീ
ശ്രീ കുണ്ഡലീശധരാ ദ്വുന്തശിഖീന്ദ്രവാഹാ
വല്ലീശനാഥാ മമ ദേഹി കരാവലംബം
5
ദേവാദിദേവാ രഥമണ്ഡലമദ്ധ്യവേദ്യാ
ദേവേന്ദ്രപീഢരകരംവൃതചക്രഹസ്താ
ശൂരംവിഹത്യാ സുരകോടികിരീടമാന്യാ
വല്ലീശനാഥ മമ ദേഹി കരാവലംബം
6
ഹാരാദിരത്നാ മണിയുക്തകിരീടഹാരം
കേയൂരകുണ്ഡലലസത്കവചാഭിരാമം
ഹേ വീരതാരകാ ജയാപരവൃന്ദവന്ദ്യാ
വല്ലീശനാഥ മമ ദേഹി കരാവലംബം
7
പഞ്ചാക്ഷരാദ്യേ മനുവന്ദിതരാഗലോലൈ
പഞ്ചാമൃതൈപ്രമുതൈദിപ്രേമമുദൈമുനീന്ദ്രൈ
പട്ടാഭിഷിക്തഹരിയുക്തപരാസിനാഥാ
വല്ലീശനാഥ മമ ദേഹി കരാവലംബം
8
ശ്രീകാർത്തികേയാ കരുണാമൃതപൂർണ്ണദൃഷ്ട്യാ
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തം
സിദ്ധ്വാദുമാമഹ കലാധരകാന്തികാന്ത്യാ
വല്ലീശനാഥ മമ ദേഹി കരാവലംബം
( തയ്യാറാക്കിയത് : അശോകൻ ഇറവങ്കര )
Story Summary: Rules Rituals and Mantras for Subrahmanya Panchakshari Mantra Seva, the very powerful Puja for Kalasarpa Dosha and Chovva Dosha
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.